ഖത്തറിൽ ടൈപ്പ് 1 എസ്.എം.എ ബാധിച്ചു ചികിത്സയിൽ കഴിയുന്ന മൽഖ റൂഹി എന്ന കുരുന്നിന്റെ ചികിത്സക്കായി ഖത്തർ ചാരിറ്റി ഖത്തർ മലയാളീസുമായി ചേർന്ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലെ ഫുഡ് റീട്ടെയ്ലർ കമ്പനിയായ കേക്ക് കാസിൽ കേക്ക് &കഫെ നൽകിയ സംഭാവന ആദരണീയനായ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളിൽ നിന്നും ഞങ്ങളുടെ പ്രതിനിധികൾ ഏറ്റു വാങ്ങി.
അവരുടെ ഒരു ദിവസത്തെ മൊത്ത വരുമാനവും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെയുള്ള തുകയാണ് മൽഖ റൂഹി ഫണ്ടിലേക്ക് കേക്ക് കാസിൽ ഗ്രൂപ്പ് സംഭാവനയായി നൽകിയത്.
അതേസമയം, ഖത്തർ മലയാളീസ് നേതൃത്വം നൽകുന്ന ഫണ്ട് റെയ്‌സിംഗ് ക്യാമ്പയിനിലേക്ക് ധനസമാഹരണം തുടരുകയാണ്. ഇതിനായി ഞങ്ങൾ വീണ്ടും ആരംഭിച്ച ബിരിയാണി ചലഞ്ചിലേക്ക് 4500 ഓര്ഡറുകൾ ഇതുവരെ ലഭിച്ചു. ഇന്ന് രാത്രി വരെ ഓർഡർ സ്വീകരിക്കൽ നീട്ടിയിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സക്ക് ഭീമമായ തുക ഇനിയും ബാക്കി നിൽക്കെ ഖത്തറിലെ എല്ലാ സഹൃദയരായ വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കരുണയുടെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5