ദോഹ: ഏതെങ്കിലും തരത്തിലുള്ള വിസിറ്റ് വിസ കൈവശം വെച്ച് നവംബർ ഒന്നിന് മുമ്പ് രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്ക് അത് ഫാൻ വിസയാക്കി മാറ്റാനുള്ള അവസരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിൽ വിസ കാലാവധി തീരുന്ന സന്ദർശകർക്ക് ഖത്തറിൽ തുടരാൻ ഇത് സഹായകമാകും.
സന്ദർശകർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്, എംഒഐ സേവന കേന്ദ്രങ്ങൾ എന്നിവയിൽ പോയി 500 റിയാൽ സേവന ഫീസായി വിസ പരിവർത്തനം ചെയ്യാമെന്ന് എംഒഐ പ്രസ്താവനയിൽ പറഞ്ഞു.
ഈ വിസയുടെ സാധുത 2023 ജനുവരി 23 വരെയാണ് നില നിൽക്കുക.
ഫിഫ ലോകകപ്പ് ഖത്തർ 2022-ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഹയ്യ കാർഡ് കൈവശമുള്ളവരുമായ സന്ദർശകർക്കാണ് ഈ അവസരമെന്ന് മന്ത്രാലയം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu