“വാവായ്”മായി ധാരണാപത്രം ഒപ്പുവച്ച് വിസിറ്റ് ഖത്തർ

ഖത്തർ ടൂറിസത്തിൻ്റെ വിപണന-പ്രമോഷണൽ വിഭാഗമായ വിസിറ്റ് ഖത്തറും ലോകത്തെ ആഗോള ടെക് ഭീമന്മാരിൽ ഒന്നായ വാവായിയും ചൈനീസ് സന്ദർശകർക്ക് ടൂറിസം അനുഭവം വർദ്ധിപ്പിക്കുന്നതിനും ഖത്തറിനെ ചൈനീസ് വിപണിയിലെ ഒരു പ്രധാന യാത്രാ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു പങ്കാളിത്ത കരാർ പ്രഖ്യാപിച്ചു.

ഈ സഹകരണം വാവായിയുടെ പരസ്യ പ്ലാറ്റ്‌ഫോമായ പെറ്റൽ ആഡ്‌സിൻ്റെ സാധ്യതയേയും ഉൾപ്പെടുത്തുന്നു. സാധ്യതയുള്ള യാത്രക്കാരുമായി ഫലപ്രദമായി എത്തിച്ചേരാനും അവരുമായി ഇടപഴകാനും, ഖത്തറിൻ്റെ ദൃശ്യപരത ചൈനീസ് വിനോദസഞ്ചാരികൾക്കിടയിൽ ആകർഷകത്വവും വർദ്ധിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു.

.വിസിറ്റ് ഖത്തറിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് അലി അൽ മൗലവി, അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2024-ലെ വിസിറ്റ് ഖത്തർ സ്റ്റാൻഡിൽ വാവായ്യെ പ്രതിനിധീകരിച്ച് പെറ്റൽ ആഡ്‌സിൻ്റെ ഗ്ലോബൽ പ്രസിഡൻ്റ് ജസ്റ്റിൻ ചെൻ, എന്നിവർ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു

ഈ സഹകരണത്തിലൂടെ, വിസിറ്റ് ഖത്തറും വാവായിയും ചേർന്ന് ഖത്തറിൽ സമഗ്രമായ ഒരു യാത്രാ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. റോമിംഗ് ഡാറ്റയ്‌ക്കായി സ്കൈടോൺ, പേയ്‌മെൻ്റുകൾക്കുള്ള വാവായ് വാലറ്റ്, ടൂറിസ്റ്റ് ആകർഷണ പ്രമോഷനുള്ള പെറ്റൽ മാപ്‌സ്, AI ട്രാവൽ അസിസ്റ്റൻ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.  കൂടാതെ, ഇത് സന്ദർശകർക്ക് ഖത്തറിൻ്റെ മനോഹരമായ സ്ഥലങ്ങൾ പ്രദർശിപ്പിക്കുന്ന ഇൻ്ററാക്ടീവ്, ഇമേഴ്‌സീവ് ടൂറിസം അനുഭവങ്ങൾ പ്രദാനം ചെയ്യും.

പെറ്റൽ ആഡ്‌സ് കഴിവുകൾ പ്രയോജനപ്പെടുത്തി, സംയുക്ത വിപണന സംരംഭങ്ങളിലൂടെയും വാവാവേയുടെ വിപുലമായ മാധ്യമ സ്രോതസ്സുകളിലൂടെയും ഖത്തറിനെ ചൈനീസ് വിനോദസഞ്ചാരികളുടെ മുൻനിര യാത്രാ കേന്ദ്രമായി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ധാരണാപത്രം അടിവരയിടുന്നു.  

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version