വർഷത്തിൽ അറുപതു ലക്ഷം സന്ദർശകരെ ഖത്തറിലെത്തിക്കാൻ “സർപ്രൈസ് യുവർസെൽഫ്” ക്യാംപയിൻ ആരംഭിച്ച് വിസിറ്റ് ഖത്തർ

ഓരോ വർഷത്തിലും ആറ് മില്യൺ സന്ദർശകരെ ആകർഷിക്കുന്നതിനും 2030-ഓടെ ഖത്തറിനെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുമായി വിസിറ്റ് ഖത്തർ “സർപ്രൈസ് യുവർസെൽഫ്” എന്ന പുതിയ കാമ്പയിൻ ആരംഭിച്ചു.

ഖത്തർ എന്ന രാജ്യം നൽകുന്ന അതിമനോഹരമായ അനുഭവങ്ങൾ ആസ്വദിക്കാൻ യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ ക്യാംപയിൻ. ഖത്തറിലുള്ള ആകർഷണീയമായ നിരവധി കേന്ദ്രങ്ങളെ ഈ ക്യാമ്പയ്‌നിലൂടെ ഉയർത്തിക്കാണിക്കുന്നു.

ബോബി ഹെബ്ബിൻ്റെ “സണ്ണി” എന്ന ഗാനത്തിൻ്റെ ആധുനിക പതിപ്പിന്റെ അകമ്പടിയോടെ ഇതിന്റെ ഭാഗമായുള്ള പരസ്യങ്ങൾ ടിവി, സോഷ്യൽ മീഡിയ, ഓൺലൈൻ, പ്രിൻ്റ്, ബിൽബോർഡുകൾ എന്നിവയിലൂടെ 10 രാജ്യങ്ങളിൽ കാണാൻ കഴിയും.

ലോകമെമ്പാടുമുള്ള പല പ്രധാന നഗരങ്ങളിൽ നിന്നും ആറ് മുതൽ എട്ട് മണിക്കൂർ വരെ മാത്രം സമയമെടുക്കുന്ന ഖത്തറിൽ എത്തിച്ചേരാൻ എളുപ്പമാണെന്ന് വിസിറ്റ് ഖത്തറിൻ്റെ സിഇഒ എഞ്ചിൻ അബ്ദുൽ അസീസ് അലി അൽ മൗലവി വിശദീകരിച്ചു. 177-ലധികം ഡെസ്റ്റിനേഷനുകളിലേക്ക് ബന്ധിപ്പിക്കുന്ന ഇത് ഒരു മികച്ച സ്റ്റോപ്പ് ഓവർ അല്ലെങ്കിൽ ധാരാളം രസകരമായ പ്രവർത്തനങ്ങളുള്ള ഫാമിലി ഫ്രണ്ട്ലി അവധിക്കാല സ്ഥലമായി മാറുന്നു.

കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി ഖത്തറിൻ്റെ തനതായ ആകർഷണങ്ങളും സാംസ്‌കാരികത്തനിമയും കാണിച്ച് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

Exit mobile version