അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത സ്ഥലങ്ങളിൽ നിന്ന് ഇറച്ചി കടത്താൻ ശ്രമിച്ച വാഹനം അൽ റയ്യാൻ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. വാഹനത്തിൽ ശീതീകരണ സംവിധാനവും ഉണ്ടായിരുന്നില്ല.
റമദാനിൽ മുനിസിപ്പാലിറ്റി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന. റമദാനിലെ ജോലി സമ്മർദം നേരിടാൻ അറവുശാലകളുടെ സന്നദ്ധത എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറവുമാംസങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ നടപടിയുണ്ടാകും.