കാൽനടപ്പാതയിൽ ഓടിച്ച വാഹനം പിടിച്ചെടുത്തു

ദോഹ: കാൽനട പാതയിൽ ആളുകളെ അപകടത്തിലാക്കി ഓടിച്ച വാഹനം ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു.

കാൽനടയാത്രക്കാരുടെ മേഖലയിൽ നീല മിനി എസ്‌യുവി ഓടിക്കുകയും ലുസൈൽ സിറ്റിയിൽ ആളുകളെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.

വാഹനം പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും ട്രാഫിക് അധികൃതർ അറിയിച്ചു.

Exit mobile version