ലോകകപ്പുയർത്തിയ ലുസൈൽ സ്റ്റേഡിയത്തിലേക്ക് അർജന്റീന തിരിച്ചെത്തുന്നു, ഒക്ടോബറിൽ ഖത്തറിൽ സൗഹൃദമത്സരം കളിക്കുമെന്ന് റിപ്പോർട്ടുകൾ

2022 ലോകകപ്പ് മെസിക്കും സംഘത്തിനും സമ്മാനിച്ച ലുസൈൽ സ്റ്റേഡിയത്തിലേക്ക് അർജന്റീന തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ, ഒക്ടോബർ മാസത്തിൽ അർജന്റീനയുടെ സൗഹൃദമത്സരം ഖത്തറിൽ വെച്ച് നടക്കുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ എഎഫ്എയുടെ സ്ഥിരീകരണം ലഭിക്കാനുണ്ട്.

അർജന്റൈൻ മാധ്യമങ്ങളും പ്രമുഖ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂലും റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ഒക്ടോബറിലും നവംബറിലും അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കും. ഇതിൽ ഒക്ടോബറിലെ ഒരു മത്സരം ഖത്തറിലും രണ്ടു മത്സരം ചൈനയിലും നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനു പുറമെ അംഗോളയുടെ അൻപതാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നവംബറിൽ അംഗോളക്കെതിരെ ഒരു മത്സരം അർജന്റീന കളിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മൊത്തം നാല് മത്സരങ്ങളാണ് അർജന്റീന ഈ രണ്ടു മാസങ്ങളിൽ കളിക്കുക.

2022 ലോകകപ്പിന് ശേഷം അർജന്റീന ടീം വീണ്ടും ഖത്തറിലേക്ക് വരാൻ സാധ്യതയുണ്ടെന്ന വാർത്ത ഫുട്ബോൾ പ്രേമികൾക്ക് ആവേശമായിരിക്കും. ഫുട്ബോളിന്റെ നിറുകയിൽ തന്നെ പ്രതിഷ്ഠിച്ച ലുസൈലിലെ മൈതാനത്ത് മെസി വീണ്ടും ഇറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version