ഇന്ന് ഉച്ച തിരിഞ്ഞ് 3PM മുതൽ വൈകുന്നേരം 10PM വരെ – ജനറൽ ട്രാൻസ്‌പോർട്ട് നമ്പർ പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാൻസ്‌പോർട്ട് നമ്പർ പ്ലേറ്റുകളും ഉള്ള വാഹനങ്ങൾ സെൻട്രൽ ദോഹയിൽ നിന്ന് വഴിതിരിച്ചുവിടും.
വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ്, പടിഞ്ഞാറ് നിന്നും തെക്ക് നിന്നും സി-റിംഗ് റോഡ്, കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് എന്നീ പ്രദേശങ്ങളിൽ നിയമം ബാധകമാണ്.
എന്നാൽ ഒരു വാഹനം മാത്രമുള്ള ആളുകൾ (ഒരു പൊതു ട്രാൻസ്പോർട്ട് നമ്പർ പ്ലേറ്റ് അല്ലെങ്കിൽ സ്വകാര്യ ബ്ലാക്ക് നമ്പർ പ്ലേറ്റ് ഉള്ളത്), അതുപോലെ മൊവാസലാത്ത്, ഖത്തർ റെയിൽ പൊതുഗതാഗത വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അവർക്ക് ഈ റോഡുകളിലേക്ക് പ്രവേശിക്കാൻ തടസ്സമില്ല.
ഫിഫ ലോകകപ്പ് 2022 നോട് അനുബന്ധിച്ച് നവംബർ 1 മുതൽ പൂർണ്ണമായി നിലവിൽ വരുന്ന നിയന്ത്രണത്തിന്റെ വെള്ളിയാഴ്ചകളിൽ ഉള്ള ട്രയൽ റണ്ണിന്റെ ഭാഗമായാണ് നടപടി.
പദ്ധതിയുടെ നിർവഹണ കാലയളവിൽ സെൻട്രൽ ദോഹയിലേക്ക് പ്രവേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ വാഹനങ്ങൾക്കും ആർട്ടിക്കിൾ 49 അടിസ്ഥാനമാക്കി – ബന്ധപ്പെട്ട അധികാരികൾ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.