ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മ യുണിഖ്, ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷിച്ചു.
May 17, വെള്ളിയാഴ്ച, അൽ മെഷാഫിലെ പോഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ:സന്ദീപ് കുമാർ ഉൽഘാടനം നിർവഹിച്ചു.
യുണിക് പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, പാട്രൺ നൗഫൽ എൻ എം, ട്രഷറർ ദിലീഷ് ഭാർഗവൻ, യുണീഖ് ഉപദേശക സമിതി വൈസ് ചെയർപേഴ്സൺ മിനി സിബി, ഐബിപിസി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുൽ റഹീം, ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് നഴ്സിംഗ് മറിയം നൂഹ് അൽ മുതവ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ, ഐ എസ് സി വൈസ് പ്രസിഡന്റ് നിഹാദ് അലി, ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, പി ൻ ബാബുരാജ്, മറ്റ് സംഘടന പ്രധിനിധികൾ, എന്നിവർ പങ്കെടുത്തു.
2024 ലെ ഇന്റർനാഷണൽ നഴ്സസ് ഡേ തീം ‘Our Nurses. Our future. The Economic Power of Care. എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ഖത്തറിലെ നഴ്സിംഗ് മേഖലയിലെ വിദഗ്‌ദ്ധർ പങ്കെടുത്തു.
ഖത്തറിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരും കുടുംബാംഗങ്ങളും അടക്കം എണ്ണൂറോളം ആളുകൾ ആഘോഷത്തിന്റെ ഭാഗമായി.
UNIQ NURSING EXCELLENCE AWARD ‘Proclamation of Nursing Profession Beyond Boundaries’ അവാർഡിന് കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള വിമാന യാത്രയിൽ ഹൃദയാഘാതം സംഭവിച്ച രോഗിയെ പ്രഥമ ശുഷ്‌റൂഷ നൽകി രക്ഷപെടുത്തിയ ജാൻസി റെജി, നിഷ പീറ്റർ എന്നിവർ അർഹരായി.
ഇന്ത്യൻ സംസ്കാരവും, മലയാളിത്തനിമയും വിളിച്ചോതുന്ന നൃത്തങ്ങളും, പാട്ടും , നാടകം , ചിത്രരജന, മോണോ ആക്ട് അടക്കം നിരവധി പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ നഴ്‌സ്മാർ വിസ്മയം തീർത്ത പരിപാടിയിൽ ‘കോർഡ് ഫിക്ഷൻ’ മ്യൂസിക് ലൈവ് പെർഫോമൻസും ശ്രദ്ധേയമായി.
ഖത്തറിൽ UNIQ ന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നതാണെന്നും ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ :സന്ദീപ് കുമാർ പറഞ്ഞു.
പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് അമീറിന്റെയും ബിജോ ബേബിയുടെയും നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ പ്രേത്യേകം അഭിനന്ദിച്ചു.
ഖത്തറിലെ ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ യുണീഖിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചുട്ടുണ്ട്. ഖത്തറിൽ ഇന്ത്യൻ നഴ്സുമാരുടെ സാമൂഹിക, സാംസ്‌കാരിക, പ്രൊഫഷണൽ മേഖലകളിലെ ഇടപെടലുകൾക്ക് യുണീഖ് എന്നും പ്രചോദനമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5