ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ “BUY & GET CASH & CAR” മെഗാ പ്രൊമോഷൻ ആദ്യഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ. ശരീഫ് ബി സി സമ്മാന വിതരണത്തിന് നേതൃത്വം വഹിച്ചു. ചടങ്ങിൽ ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദ്ധിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, മാൾ മാനേജർ നവാബ്, എന്നിവർ പങ്കെടുത്തു.
15 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി ലഭിച്ചത്. 15 ഭാഗ്യശാലികൾക്കായുള്ള അടുത്ത ലക്കി ഡ്രോ മെയ് 25 നും അവസാന ഘട്ട നറുക്കെടുപ്പ് ജൂൺ 21 നും ആയിരിക്കും ഉണ്ടാവുക. 10 പേർക്ക് 5000 റിയാൽ ക്യാഷും ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെടൂർ T2 കാറും ആണ് അവസാന ഘട്ട നറുക്കെടുപ്പ് വിജയികളെ കാത്തിരിക്കുന്നത്.
2025 April 1നു തുടങ്ങി ജൂൺ 21 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ T2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏത് ഗ്രാൻഡ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെ ആണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്.
“ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക” എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യം എന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരങ്ങൾ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE