“യുണീഖി”ന് പുതിയ നേതൃത്വം

ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് (UNIQ) 2023-2025 കാലയളവിലേക്കുള്ള നേതൃത്വത്തെ 21/07/2023 വെള്ളിയാഴ്ച തുമാമയിലെ ഐ ഐ സി സി ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ആയി ഖത്തർ റെഡ് ക്രെസെന്റിൽ നിന്നുള്ള ലുത്ഫി കലമ്പനെയും ജനറൽ സെക്രട്ടറി ആയി ഹമദ് ഹോസ്പിറ്റലിൽ നിന്നുള്ള ബിന്ദു ലിൻസണെയും ട്രഷറർ ആയി ഇൻഡസ്ട്രിയൽ നഴ്സ് ആയ ദിലീഷ് ഭാർഗവനെയും തിരഞ്ഞെടുത്തു.

വർക്കിംഗ്‌ പ്രസിഡന്റായി സ്മിത ദീപുവിനെയും വർക്കിംഗ്‌ സെക്രട്ടറിയായി നിസാർ ചെറുവത്തിനെയും
ജോയിൻ ട്രഷററായി അഷ്‌ന ഷഫീഖിനെയും
പുതിയ ഭരണ സമിതിയിലേക്കുള്ള മറ്റ് മാനേജിങ് കമ്മിറ്റി, എക്സിക്യൂട്ടീവ് അംഗങ്ങേളേയും യോഗം തിരഞ്ഞെടുത്തു.

പാട്രൺ നൗഫൽ എൻ എം,
ഉപദേശക സമിതി അംഗങ്ങളായി വിമൽ പത്മാലയം, മിനി സിബി, കുമാരി തങ്കം, ഷേർളി എന്നിവരെയും യോഗം നിർദേശിച്ചു.

ഖത്തറിലെ ആരോഗ്യ മേഖലയിലും,സാമൂഹിക, സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലും ഇന്ത്യൻ പ്രവാസികളുടെ ഉന്നമനത്തിനായി യുണീഖ് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെയും, കുടുംബങ്ങളുടെയും കഴിവുകൾ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങൾ ഒരുക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും യൂണിക് എന്നും മുന്നിൽ ഉണ്ടാകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version