ഉം സൈദിൽ വാഹനാപകടം; 3 മലയാളികൾ മരണപ്പെട്ടു

ഖത്തറിൽ 3 മലയാളികൾ വാഹനാപകടത്തിൽ മരിച്ചു. ഉം സൈദിൽ ഇന്ന് വൈകിയുണ്ടായ അപകടത്തിൽ ആണ് ഇവർ മരണപ്പെട്ടത്. പരിക്കേറ്റ 3 പേരെ വക്ര ഹമദ് ആശുപത്രിയിലേക്ക് മാറ്റി.

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സയ്ദ് സീലൈൻ മരുഭൂമിയിലെത്തിയതായിരുന്നു ഇവർ.

2 വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ ലാൻഡ് ക്രൂയിസർ വാഹനമായിരുന്നു അപകടത്തിൽപെട്ടത്. 3 പേർ തൽക്ഷണം മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

അതേസമയം, മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല.

Exit mobile version