വാക്സീനെടുത്ത ഇന്ത്യക്കാർക്ക് യാത്രവിലക്ക് നീക്കി യുഎഇ. നിബന്ധനകൾ ഇങ്ങനെ.

ദുബായ്: ജൂണ് 23 മുതൽ ഇന്ത്യകാർക്കുള്ള യാത്രവിലക്ക് നീക്കി യുഎഇ. യുഎഇ-അംഗീകൃത വാക്സീൻ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യുഎഇ റെസിഡന്റ് വിസയുള്ള യാത്രക്കാർക്ക് ഇനി രാജ്യത്ത് പ്രവേശിക്കാം. സിനോഫാം, ഫൈസർ-ബയോഎൻടെക്ക്, സ്പുട്നിക്ക് വി, ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക എന്നിവയാണ് നിലവിൽ യുഎഇ അംഗീകൃത വാക്സീനുകൾ.

യാത്രക്കാർ, യാത്രക്ക് 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസൾട്ട് ഉള്ളവരായിരിക്കണം. പുറപ്പെടലിന് 4 മണിക്കൂർ മുൻപായി റാപ്പിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം. യുഎഇയിൽ എത്തിയാൽ വീണ്ടും പിസിആർ ടെസ്റ്റിന് വിധേയമാകണം. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ തുടരണം.

സന്ദർശക വിസയുള്ളവർക്ക് അനുമതി ബാധകമാകില്ല. ഇന്ത്യക്കാർക്കൊപ്പം നൈജീരിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുമുള്ള വാക്സിനെടുത്തവർക്കുള്ള യാത്രവിലക്കും യുഎഇ നീക്കിയിട്ടുണ്ട്.

Exit mobile version