നാളെ മുതൽ ഖത്തറിൽ വീണ്ടും മഴയെന്ന് ക്യുഎംഡി

വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ പ്രവചനത്തിൽ അറിയിച്ചു. വ്യാഴാഴ്ച, പ്രാദേശിക മേഘങ്ങളോടുകൂടിയ മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. കാറ്റ് വടക്കുകിഴക്ക് ദിശയിൽ 3-13KT വരെ വീശും. സമുദ്രനിരപ്പ് 1-3 അടിയിൽ നിന്ന് 5 അടിയിലേക്ക് ഉയരും.

ഒക്ടോബർ 18 വെള്ളിയാഴ്ചയും ഒക്ടോബർ 19 ശനിയാഴ്ചയും ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുള്ള മഴയും കുറഞ്ഞ തിരശ്ചീന ദൃശ്യപരതയും പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച, തുടക്കത്തിൽ വടക്കൻ ഭാഗത്ത് മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കുമെന്ന് ക്യൂഎംഡി പറഞ്ഞു. ആകാശം ഭാഗികമായി മേഘാവൃതമായിയിരിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.  കാറ്റ് വടക്കുകിഴക്ക് – തെക്കുകിഴക്ക് ദിശകളിൽ 8-18KT വേഗതയിൽ വീശും. ഇടിമിന്നലുള്ള സമയത്ത് 35KT വരെ വീശും. അതേസമയം മഴക്കാലത്ത് സമുദ്രനിരപ്പ് 3-5 അടിയിൽ നിന്ന് 13 അടിയിലേക്ക് ഉയരും.

ശനിയാഴ്ച, ഉച്ചയോടെ ഇടിമുഴക്കമുള്ള രീതിയിൽ അന്തരീക്ഷം മാറും. കാറ്റ് വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശകളിൽ 8-18KT വേഗതയിൽ വീശുന്നു. ഇടിമിന്നലുള്ള സമയത്ത് 45KT വരെ വീശിയടിക്കും. അതേസമയം ഇടിമിന്നലുള്ള സമയത്ത് സമുദ്രനിരപ്പ് 2-4 അടിയിൽ നിന്ന് 9 അടിയിലേക്ക് ഉയരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version