തുർക്കിയിലും സിറിയയിലും ഭൂകമ്പം; 100 ലധികം മരണം; മിഡിൽ ഈസ്റ്റിലും പ്രകമ്പനം

ഇന്ന് പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100-ലധികം ആളുകൾ മരിച്ചു. പുലർച്ചെ അനുഭവപ്പെട്ട ഭൂകമ്പം കെട്ടിടങ്ങൾ നിരപ്പാക്കിയത് ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. സൈപ്രസ് ദ്വീപ്, ഈജിപ്ത് ദ്വീപുകൾ വരെ അനുഭവപ്പെട്ട ചലനം സിറിയക്ക് പുറമെ ലെബനൻ, ജോർദാൻ, ഇസ്രായേൽ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും പ്രകമ്പനമുണ്ടാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിലും തുർക്കി അനുകൂല വിഭാഗങ്ങൾ കൈവശപ്പെടുത്തിയ വടക്കൻ പ്രദേശങ്ങളിലും കുറഞ്ഞത് 50 പേർ മരിച്ചുവെന്ന് സ്റ്റേറ്റ് മീഡിയയും പ്രാദേശിക ആശുപത്രിയും റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം പുലർച്ചെ 04:17 ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 15 മിനിറ്റിനുശേഷം 6.7 തീവ്രതയുള്ള തുടർചലനവുമുണ്ടായി.

തുർക്കിയിലെ എഎഫ്എഡി എമർജൻസി സർവീസ് സെന്റർ ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയി രേഖപ്പെടുത്തി, അതിനുശേഷം ഡസൻ കണക്കിന് തുടർചലനങ്ങൾ ഉണ്ടായതായി കൂട്ടിച്ചേർത്തു.

സിറിയയിൽ നിന്നും മറ്റ് യുദ്ധബാധിത പ്രദേശങ്ങളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ താമസിക്കുന്ന തുർക്കിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളെ ബാധിച്ച ഭൂകമ്പം, കുറഞ്ഞത് ഒരു നൂറ്റാണ്ടിനിടയിൽ ഈ മേഖലയെ ബാധിച്ച ഏറ്റവും ശക്തമായ ചലനമാണെന്നാണ് റിപ്പോർട്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Exit mobile version