ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലെ ജേതാക്കളായ പാരീസ് സെൻ്റ് ജെർമെയ്‌നും (PSG) ലീഗിൽ റണ്ണേഴ്‌സ് അപ്പായ എഎസ് മൊണാക്കോയും തമ്മിൽ ഏറ്റുമുട്ടുന്ന ഫ്രഞ്ച് സൂപ്പർ കപ്പിന്റെ (ട്രോഫി ഡെസ് ചാമ്പ്യൻസ്) 30-ാം പതിപ്പ് ദോഹയിൽ നടക്കും.
വിസിറ്റ് ഖത്തറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം 2025 ജനുവരി 5-ന് ദോഹയിലെ 974 സ്റ്റേഡിയത്തിൽ പ്രാദേശിക സമയം 7:30-ന് ആരംഭിക്കുമെന്ന് ഒരു പ്രസ്‌താവനയിൽ പിഎസ്‌ജി അറിയിച്ചു.
“നിരവധി രാജ്യങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന പാരീസ് സെൻ്റ് ജെർമെയ്ൻ – എഎസ് മൊണാക്കോ മത്സരം ഫ്രാൻസിൽ DAZN ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്യും” എന്ന് പ്രസ്‌താവന കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളും ഫ്രഞ്ച് കപ്പ് ജേതാക്കളുമാണ് ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിൽ ഏറ്റുമുട്ടുക. രണ്ടു കിരീടവും പിഎസ്‌ജി നേടിയതു കൊണ്ടാണ് ലീഗ് റണ്ണറപ്പായ മൊണാക്കോയുമായി മത്സരം വന്നത്.