ദോഹ: കരമാർഗം അബു സാമ്ര അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് പുതിയ ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം ആരംഭിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനായി www.ehteraz.gov.qa എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. യാത്രക്കാർ വരേണ്ട സമയത്തിന് കൂടിയത് 72 മണിക്കൂറിനും കുറഞ്ഞത് 6 മണിക്കൂർ മുമ്പും അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കുന്നതിനായി, “സബ്മിറ്റ് ന്യൂ അപ്പ്ലിക്കേഷൻ” തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. എത്തിച്ചേരുന്ന തീയതിയും യാത്രക്കാരുടെ എണ്ണവും ഉൾപ്പെടുന്ന വിവരങ്ങൾ നല്കണം. ഖത്തർ പൗരന്മാർക്കും താമസക്കാർക്കും ഐഡി നമ്പർ നൽകണം. ജിസിസി പൗരന്മാർക്ക്, പാസ്‌പോർട്ട് നമ്പർ നൽകണം. സന്ദർശകർക് വിസ നമ്പറും പാസ്‌പോർട്ട് നമ്പറും നൽകണം.
വാക്സിന്റെ പേര്, അവസാന ഡോസിന്റെ തീയതി, രോഗം ഭേദപപ്പെട്ട യാത്രക്കാർക്ക് COVID-19 ബാധിച്ച അവസാന തീയതി എന്നീ ആരോഗ്യവിവരങ്ങളും നൽകേണ്ടതാണ്.
തുടർന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന്, ഇനിപ്പറയുന്ന അറ്റാച്ചുമെന്റുകൾ അപ്‌ലോഡ് ചെയ്യണം: പാസ്‌പോർട്ടിന്റെ കോപ്പി; സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി; നെഗറ്റീവ് പിസിആർ പരിശോധന ഫലത്തിന്റെ കോപ്പി; അറിയപ്പെടാത്ത വ്യക്തികൾക്കോ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കോ ഉള്ള ഹോട്ടൽ ക്വാറന്റൈൻ റിസർവേഷന്റെ കോപ്പി.