ദോഹ: ഖത്തറിൽ നിന്ന് പോകാൻ ഒരുങ്ങുന്ന യാത്രക്കാർക്ക് യാത്രാ നിരോധനം നിലനിൽക്കുന്നെങ്കിൽ മുൻകൂട്ടി അറിയാൻ ഓണ്‍ലൈൻ സംവിധാനം. ഖത്തർ വിടുന്നതിന് മുമ്പ് പൗരന്മാർക്കും താമസക്കാർക്കും യാത്രാ നിരോധന ഉത്തരവുകളുടെ സർക്കുലറുകൾ ഓൺലൈനായി പരിശോധിക്കാമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയാണ് ഇത് സാധ്യമാവുക.
കൂടാതെ, യാത്രാ നിരോധന ഉത്തരവിനെ കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും ഇനിപ്പറയുന്ന നമ്പരുകളിലും അന്വേഷിക്കാവുന്നതാണ്: 55788372, 44597769, 44597777.