സബാഹ് അൽ അഹമ്മദ് കൊറിഡോറിലെ ഗതാഗത നിയന്ത്രണം നവംബർ 28 വരെ

സബാഹ് അൽ അഹമ്മദ് കൊറിഡോറിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം 2021 നവംബർ 28 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പുലർച്ചെ 1 മുതൽ 5 വരെയും, വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെയും, ശനിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 7 വരെയുമാണ് ഗതാഗത നിരോധനം നിലനിൽക്കുക.

വേഗപരിധി പാലിക്കാനും ട്രാഫിക് സിഗ്നലുകൾ അനുസരിക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും മന്ത്രാലയം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

Exit mobile version