ഖത്തറിൽ നാളെ ഇടിയോട് കൂടിയ മഴയും പെട്ടെന്നുള്ള കാറ്റുമെന്ന് പ്രവചനം

ഖത്തറില്‍ നാളെ പകല്‍ ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ളതും ശക്തമായതുമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രതി വാരാന്ത്യ കാലാവസ്‌ഥ റിപ്പോർട്ടിൽ അറിയിച്ചു. നേരിയ തണുപ്പോട് തുടങ്ങുന്ന പകലിൽ തുടർന്ന് ചൂടും രാത്രിയില്‍ മിതമായ ചൂടുമായിരിക്കും അനുഭവപ്പെടുക.

ഇന്ന് വൈകുന്നേരത്തോടെ ആകാശത്ത് മേഘങ്ങളുടെ അളവ് വർധിക്കും. ചാറ്റല്‍ മഴയും, തുടർന്ന് വെള്ളിയാഴ്ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴയും ഒപ്പം ശക്തവും പെട്ടന്നുള്ളതായതുമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പ്രവചിച്ചു.

വാരാന്ത്യ ദിവസങ്ങളില്‍ ചുരുങ്ങിയ താപനില 25 ഡിഗ്രിസെല്‍ഷ്യസും കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

5-15 മുതൽ 22 മൈൽ വരെ വേഗത്തിലുള്ള തെക്കുകിഴക്കൻ കാറ്റായിരിക്കും മഴയോടൊപ്പം വീശുക. ശനിയാഴ്ച തെക്ക്കിഴക്കിൽ നിന്ന് കിഴക്ക് ദിശയിലേക്ക് 15 മൈൽ വേഗത്തിൽ കാറ്റ് വീശും. 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും ദൃശ്യപരത.

Exit mobile version