ഖത്തറിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴ; പുതിയ നിയമങ്ങളും വരുന്നു

ദോഹ: നിശ്ചയിച്ചിട്ടുള്ള കണ്ടയിനറിലല്ലാതെ മാലിന്യം നിക്ഷേപിച്ചാൽ ഖത്തറിൽ 10,000 റിയാൽ വരെ പിഴ ചുമത്തും. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മുൻസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട വിവിധ ട്വീറ്റുകളിലാണ് ഖത്തറിലെ മാലിന്യ നിയന്ത്രണ നിയമങ്ങളും ശിക്ഷയും ചൂണ്ടിക്കാട്ടിയത്. 

തെരുവുകൾ, കാൽനട ഇടനാഴികൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ മുതലായിടത്തെല്ലാം മാലിന്യങ്ങൾ വലിച്ചെറിയുന്നത് 10000 റിയാൽ പിഴയ്ക്കും മറ്റു നിയമനടപടിക്കും കാരണമാകും. ഭക്ഷ്യമാലിന്യങ്ങളും ചപ്പുചവറുകളും കെട്ടിട/നിർമാണ മലിന്യങ്ങളുമെല്ലാം വലിച്ചെറിയുന്നതോ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതോ ശിക്ഷാനടപടികൾക്ക് ഹേതുവാകും.

അതേസമയം, മാലിന്യ ശേഖരണവും സംസ്കാരണവുമായി ബന്ധപ്പെട്ട് പൊതുശുചിത്വം നിലനിർത്താൻ കൂടുതൽ നിയമനിർമാണങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് രാജ്യമെന്ന് മുൻസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version