ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ലുസൈൽ ബൊളിവാർഡിൽ ഇന്നലെ ഒഴുകിയെത്തിയത് ആയിരങ്ങൾ. അൽ സഅദ് പ്ലാസയ്ക്ക് മുകളിലെ ആകാശത്തെ വർണ്ണഭരിതമാക്കിയ വെടിക്കെട്ട് പ്രകടനമായിരുന്നു ആഘോഷങ്ങളിലെ ഹൈലൈറ്റ്.
ഏപ്രിലിലെ ഈദ് ഫെസ്റ്റിവൽ, മെയ് മാസത്തിലെ ഡാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ തുടങ്ങിയ മുൻ ആഘോഷങ്ങളിലെന്നപോലെ, ലുസൈൽ ബൊളിവാർഡിന്റെ മുഴുവൻ ഭാഗവും പ്രത്യേക അലങ്കാരങ്ങളാലും ലൈറ്റുകളാലും മനോഹരമാക്കിയിട്ടുണ്ട്.
ഈദ് അലങ്കാരങ്ങളും സ്‌പെഷ്യൽ ലൈറ്റിങ്ങുകളും ജൂലൈ 5 വരെ തുടരും. ഇത് നഗരത്തിലുടനീളമുള്ള ഉത്സവ അന്തരീക്ഷത്തിന് തിളക്കമേകും. ആഘോഷങ്ങളിൽ പങ്കുചേരാൻ നൂറുകണക്കിന് ആളുകളാണ് നിലവിൽ ലുസൈൽ ബൊളിവാർഡ് സന്ദർശിക്കുന്നത്.
കഴിഞ്ഞ വർഷം പതിനായിരക്കണക്കിന് ആളുകളെ ആകർഷിച്ച് ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ വിജയപരേഡിന് ആതിഥേയത്വം വഹിച്ചതുമുതൽ, വൈവിധ്യമാർന്ന ഓഫറുകളാൽ പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന സാംസ്കാരിക, വിനോദ പരിപാടികളുടെ കേന്ദ്രമായി ലുസൈൽ ബൊളിവാർഡ് മാറിയിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi