മൂന്നാമൻ ‘ഒലിവിയ’; വീണ്ടും കടൽപ്പശുവിനെ രക്ഷപ്പെടുത്തി മന്ത്രാലയം

ഒരു മാസത്തിനുള്ളിൽ ഖോർ അൽ അദായിദ് പ്രദേശത്ത് കുടുങ്ങിയ മൂന്നാമത്തെ കടൽപ്പശു (ദുദോങ്ങ്) വിനെയും പരിസ്ഥിതി പ്രവർത്തകൻ ഖലീഫ സാലിഹ് ഒമർ അൽ-ഹമീദിയുമായി സഹകരിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) രക്ഷപ്പെടുത്തി.

കുഞ്ഞിന് ഒലിവിയ എന്നാണ് പേരിട്ടത്. മുറിവുകൾക്ക് ചികിത്സ നൽകി, സുരക്ഷിതത്വം ഉറപ്പാക്കാൻ ശരിയായ പരിചരണവും പ്രഥമശുശ്രൂഷയും നൽകിയെന്ന് മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു.

കുഞ്ഞിനെ ഫുവൈരിറ്റ് (കടലാമ പദ്ധതി) പ്രദേശത്തേക്ക് കൊണ്ടുപോകുമെന്നും മുൻപ് രക്ഷപ്പെടുത്തിയ ദുദോങ്ങുകളായ ‘ഓഷ്യൻ’, ‘ഓസ്‌കാർ’ എന്നിവയോട് ചേർന്നുള്ള സജ്ജീകരിച്ച കുളത്തിൽ വിടുമെന്നും MoECC അറിയിച്ചു.

രക്ഷപ്പെടുത്തിയ ദുഗോങ്ങുകളുടെ സുരക്ഷിതത്വവും സാശ്രയത്വവും ഉറപ്പാക്കിയ ശേഷം അവയുടെ യഥാർത്ഥ ആവാസ വ്യവസ്ഥയിലേക്ക് വിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

Exit mobile version