ഖത്തറില്‍ ഇനി പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് തെര്‍മല്‍ സ്‌ക്രീനിങ്ങ് ആവശ്യമില്ല. തെര്‍മല്‍ സ്‌ക്രീനിങ് ഇനി നിശ്ചിത ഇടങ്ങളില്‍ മാത്രം മതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ദോഹ മെട്രോ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇനി മുതല്‍ തെര്‍മല്‍ സക്രീനിങ് നടത്തുക.
എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രവേശനത്തിന് ഇഹ്‌തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആവശ്യമായിരിക്കേണ്ടത് തുടരും.
കോവിഡ് നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായും കഴിഞ്ഞ കുറേ ആഴ്ചകളിലായി പ്രതിദിന കേസുകൾ ലഘുവുമായതോടെയാണ് തെർമൽ സ്ക്രീനിംഗും ഒഴിവാക്കിയത്. നേരത്തെ തിരക്കൊഴിഞ്ഞ തുറന്ന പൊതുസ്ഥലങ്ങളിലെ മാസ്‌ക് ധാരണവും ഒഴിവാക്കിയിരുന്നു.