ഖത്തറിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള പ്രവാസി ബിരുദധാരികൾക്ക് ജോലി കണ്ടെത്തൽ എളുപ്പമാകും, പുതിയ പ്ലാറ്റ്‌ഫോംമിന്റെ ലോഞ്ചിങ് ഉടനെ

ഖത്തറിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും ബിരുദം നേടിയവർക്ക്, പ്രത്യേകിച്ച് പ്രവാസികൾക്ക്, സ്വകാര്യമേഖലയിൽ കൂടുതൽ എളുപ്പത്തിൽ ജോലി കണ്ടെത്താൻ സഹായിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌ത് തൊഴിൽ മന്ത്രാലയം. ‘Ouqoul’ എന്നു പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ടം ഉടനെ ആരംഭിക്കും.

ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നു തൊഴിൽ മന്ത്രാലയത്തിലെ പ്രോജക്റ്റ്സ് ഡയറക്റ്ററായ എൻജിനീയർ. മുനീറ അൽ ശ്രൈം പറഞ്ഞു. ആ സമയത്ത് പ്ലാറ്റ്‌ഫോമിൻ്റെ ലിങ്ക് ബിരുദധാരികൾ, സർവ്വകലാശാലകൾ, സ്വകാര്യ കമ്പനികൾ എന്നിവരുമായി പങ്കിടും.

ഖത്തറിൽ പഠിച്ച പ്രവാസി വിദ്യാർത്ഥിൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച ജോലികൾ കണ്ടെത്തുന്നതിന് സഹായിക്കുക എന്നതാണ് Ouqoul ൻ്റെ പ്രധാന ലക്ഷ്യം. ഈ വിദ്യാർത്ഥികളിൽ പലർക്കും പ്രാദേശിക സംസ്‌കാരവും നിയമങ്ങളും പരിചിതമാണ്. ഇത് വിദേശത്ത് നിന്ന് വരുന്നവരെ അപേക്ഷിച്ച് പ്രാദേശിക തൊഴിൽ വിപണിയുമായി ഒരുമിച്ച് പോകുന്നത് എളുപ്പമാക്കുന്നു.

ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി തൊഴിൽ അവസരങ്ങളും തൊഴിൽ ശക്തി ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണ് Ouqoul. ഈ പ്ലാറ്റ്‌ഫോമിൽ ഐഡൻ്റിറ്റി വെരിഫിക്കേഷൻ, ജോബ് പോസ്റ്റിംഗുകൾ, തിരയയാനുള്ള ഓപ്‌ഷൻ, അഡ്‌മിൻ ഡാഷ്‌ബോർഡ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരിക്കും. റെസ്യൂമുകൾ പ്രോസസ് ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ജോലിയുമായി പൊരുത്തപ്പെടുത്തുന്നതിനും ചാറ്റ്ബോട്ട് പിന്തുണ നൽകുന്നതിനും ഇതിൽ AI സാങ്കേതികവിദ്യ ഉപയോഗിക്കും.

പ്ലാറ്റ്‌ഫോമിൽ മൂന്ന് പ്രധാന വിഭാഗങ്ങൾ ഉണ്ടായിരിക്കും:

ബിരുദധാരികൾ: അവർക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കാനും AI സഹായത്തോടെ റെസ്യൂമുകൾ നിർമ്മിക്കാനും ജോലികൾക്കായി തിരയാനും Ouqoul വഴി നേരിട്ട് അപേക്ഷിക്കാനും കഴിയും. അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്‌സുകളും AI നിർദ്ദേശിക്കും.

സ്വകാര്യ കമ്പനികൾ: അവർക്ക് തൊഴിൽ അവസരങ്ങൾ പോസ്റ്റുചെയ്യാനും അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഇതിലൂടെ കഴിയും.

സർവ്വകലാശാലകൾ: അവരുടെ ബിരുദധാരികളെ ജോലി അവസരങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് അവർക്ക് സഹകരിക്കാൻ കഴിയും.

Exit mobile version