നിരവധി ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവ് നൽകുന്ന, വലിയ വിജയമായി മാറിയ ഹയാത്ത് പ്ലാസയിലെ ബിഗ് സെയിൽ കാമ്പെയ്ൻ ഒക്ടോബർ 31 വരെ മാത്രം. ഫാഷൻ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, ഫർണിച്ചറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങിയ ഇനങ്ങളിൽ ഷോപ്പർമാർക്ക് മികച്ച ഡീലുകൾ കണ്ടെത്താനാകും.
ഫാമിലി ഫ്രണ്ട്ലി മാൾ എന്നറിയപ്പെടുന്ന ഹയാത്ത് പ്ലാസ, ബൈ-വൺ-ഗെറ്റ്-വൺ-ഫ്രീ ഡീലുകൾ, ഫ്ലാറ്റ് സെയിൽ, പ്രത്യേക ഓഫറുകൾ എന്നിവ നൽകുന്നുണ്ട്. ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ഈ ഡീലുകൾ ആസ്വദിക്കാനുള്ള അവസാന അവസരമാണിതെന്ന് അവർ കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിൽ പറഞ്ഞു.
“ബിഗ് സെയിൽ കാമ്പെയ്നിൽ ഷോപ്പർമാരുടെ പ്രതികരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്.” ഹയാത്ത് പ്ലാസയിലെ മാർക്കറ്റിംഗ് മേധാവി മുഹമ്മദ് അൽ ഹവാംദെ പറഞ്ഞു. “പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ ലാഭകരമായി വാങ്ങിക്കാൻ വിൽപ്പനയുടെ അവസാന ദിവസങ്ങൾ പ്രയോജനപ്പെടുത്താൻ ഞങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.