സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന പുതിയ ഷോപ്പിംഗ് ഇവൻ്റായ ‘ദി ബസാർ’ വ്യാഴാഴ്‌ച ആരംഭിച്ചതു മുതൽ വലിയ തോതിൽ ആളുകളെ ആകർഷിക്കുന്നു. ഖത്തർ, മറ്റു ചില ഗൾഫ് രാജ്യങ്ങൾ എന്നിവരുൾപ്പെടെ 24 രാജ്യങ്ങളിലായി 170 ലധികം കമ്പനികളിൽ നിന്നുള്ള 200 ഓളം ഷോപ്പുകളിലൂടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും.
പ്രദേശവാസികളിൽ നിന്നും സന്ദർശകരിൽ നിന്നും ഉദ്ഘാടന ദിവസം വളരെ നല്ല പ്രതികരണമാണ് സംഘാടകർ റിപ്പോർട്ട് ചെയ്‌തത്. സൗദി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നായിരുന്നു സന്ദർശകർ കൂടുതൽ. നവംബർ 12 വരെ നടക്കുന്ന പരിപാടി പ്രദേശത്ത് സജീവമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നു.
ബസാറിൻ്റെ ആകർഷണം അവിടെയുള്ള ഇനങ്ങളാണ്, ഇത് നിരവധി ആവശ്യങ്ങൾ ഒറ്റത്തവണയിൽ നടക്കുന്ന ഷോപ്പിംഗ് അനുഭവം നൽകുന്നു. ഭക്ഷണ പ്രേമികൾക്ക് ഡെറ്റ്സ്, നട്ട്സ് എന്നിവക്ക് പുറമെ ഇന്റർനാഷണൽ ലെവലിലുള്ള ഉൽപ്പന്നങ്ങളും ലഭ്യമാണ്.
ഷോപ്പർമാർക്ക് വസ്ത്രങ്ങൾ, ഷൂസ്, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ജനപ്രിയ ടർക്കിഷ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഹോം ഡെക്കർ ഇനങ്ങളും ഉണ്ട്. മറ്റ് ഹൈലൈറ്റുകളിൽ അടുക്കള ഉപകരണങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സുവനീറുകൾ എന്നിവ ഉൾപ്പെടുന്നു.
സൂഖ് വാഖിഫിലെ ലൊക്കേഷൻ ജനപ്രീതി ലഭിക്കാൻ സഹായിച്ചിട്ടുണ്ട്. ഐക്കണിക് മാർക്കറ്റ് ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്, ഒക്ടോബറിലെ സുഖകരമായ കാലാവസ്ഥ ജനങ്ങളുടെ അനുഭവം വർദ്ധിപ്പിക്കുന്നു. സന്ദർശകർക്ക് ആസ്വദിക്കാൻ സമീപത്ത് നിരവധി പ്രാദേശിക, അന്തർദേശീയ റെസ്റ്റോറൻ്റുകളും ഉണ്ട്.
ധാരാളം സന്ദർശകരെ ഉൾക്കൊള്ളുന്നതിനായി ബസാർ തങ്ങളുടെ സമയക്രമം നീട്ടിയിട്ടുണ്ട്. ശനി മുതൽ ബുധൻ വരെ രാവിലെ 10 മുതൽ രാത്രി 10 വരെയും വ്യാഴാഴ്‌ച രാവിലെ 10 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയുമാണ് ബസാർ പ്രവർത്തിക്കുക. പ്രവേശനം സൗജന്യമാണ്.