ഖത്തറിൽ താനൂർ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു

താനൂർ നിയോജക മണ്ഡലം
പ്രവാസികൂട്ടായ്മ Tanur Expats of Qatar (TEQ) എന്ന പേരിൽ ഖത്തറിൽ നിലവിൽ വന്നു. ഹിലാലിലെ ഇൻസ്പയർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.  പരിപാടിയിൽ 150 ഓളം പേര് പങ്കെടുത്തു.

സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും വിശിഷ്ടാതിഥി ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിർവഹിച്ചു.മൂസ താനൂർ മുഖ്യപ്രഭാഷണം നടത്തി.സംഘടനാ രൂപീകരണത്തിന് ജഹ്ഫർഖാൻ നേതൃത്വം നൽകി.

സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് അഡ്വൈസർ മൂസ താനൂർ , ചീഫ് സ്ട്രാറ്റജിക് അഡ്വൈസർ ജഹ്ഫർഖാൻ എം പി എന്നിവരെ ഐക്യ കണ്ഠേന തീരുമാനിച്ചു. പ്രസിഡന്റായി രതീഷ് കളത്തിങ്ങൽ ,ജനറൽ സെക്രട്ടറി നിസാർ പി, ട്രെഷറർ ഉമർ മുക്താർ എന്നിവരെ തെരെഞ്ഞെടുത്തു . വൈസ് പ്രസിഡന്റുമാരായി ഷംല ജഹ്ഫർ ,ഷബീർ കെ ,ഷാജി പി വി എന്നിവരെയും സെക്രട്ടറിമാരായി ഹസ്ഫർ റഹ്മാൻ പി ടി ,ഷകീബ് വി ,മുൻഷീർ മുസ്തഫ എന്നിവരെയും തെരെഞ്ഞെടുത്തു . പി ആർ ഒ ആയി എ എം അക്ബറിനെയും ലേഡീസ് കൺവീനർ ആയി അശ്വതി രതീഷിനെയും തെരെഞ്ഞെടുത്തു . സംഘടനയുടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ : ഹിഷാം തങ്ങൾ ,മൻസൂർ ,ഗിയാസ് ടി വി ,ഷെഫീൽ ,പ്രജേഷ് കെ പ്രേമൻ ,ബാവ ദേവദാർ ,യാസിർ ,അൻവർ കുന്നുമ്മൽ ,സമദ് ,നൗഷാദലി ,മുഫസിറ മുൻഷീർ എന്നിവരെയും തിരഞ്ഞെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version