T20 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തറും, ക്വാളിഫയർ ബി മത്സരങ്ങൾ ദോഹയിൽ ആരംഭിച്ചു

ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നവീകരിച്ച ഗ്രൗണ്ടിൽ ഐസിസി പുരുഷ ടി20 ലോകകപ്പ് ഏഷ്യാ സബ് റീജിയണൽ ക്വാളിഫയർ ബി മത്സരങ്ങൾ ആരംഭിച്ചു. ഇന്നലെ ഖത്തർ vs തായ്‌ലൻഡ്, ഭൂട്ടാൻ vs യുഎഇ, ബഹ്‌റൈൻ vs സൗദി എന്നീ മത്സരങ്ങൾ നടന്നിരുന്നു. ഖത്തർ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ ടീമുകളാണ് വിജയിച്ചത്.

ഇന്ന് നടന്ന മത്സരങ്ങളിൽ ഖത്തർ ഭൂട്ടാനെയും, തായ്‌ലൻഡ് കംബോഡിയയെയും കീഴടക്കി. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള മത്സരം നടന്നു കൊണ്ടിരിക്കുകയാണ്.

ഖത്തർ, സൗദി അറേബ്യ, ഭൂട്ടാൻ, ബഹ്‌റൈൻ, തായ്‌ലൻഡ്, യുഎഇ, കംബോഡിയ എന്നീ ഏഴ് ടീമുകൾ പങ്കെടുക്കുന്ന യോഗ്യതാ മത്സരങ്ങൾ നവംബർ 19 മുതൽ 28 വരെയാണ് നടക്കുന്നത്. പുരുഷന്മാരുടെ ടി20 ലോകകപ്പ് ഏഷ്യാ സബ് റീജിയണൽ ക്വാളിഫയർ ബിയിൽ ആകെ 21 മത്സരങ്ങളാണുണ്ടാവുക.

എല്ലാ മത്സരങ്ങൾക്കും ശേഷം ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ റീജിയണൽ ഫൈനലിലേക്ക് യോഗ്യത നേടും. അവിടെ നേപ്പാൾ, ഒമാൻ, പാപുവ ന്യൂ ഗിനിയ എന്നിവരും ഇവർക്കൊപ്പം ചേരും. യുഎഇ, ബഹ്‌റൈൻ, ആതിഥേയരായ ഖത്തർ എന്നിവർക്കാണ് യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യതയുള്ളത്.

ഇനിയുള്ള മത്സരങ്ങളുടെ വിവരങ്ങൾ:

നവംബർ 22: കംബോഡിയ vs UAE (വെസ്റ്റ് എൻഡ് പാർക്ക്); ബഹ്‌റൈൻ vs തായ്‌ലൻഡ് (UDST ക്രിക്കറ്റ് ഗ്രൗണ്ട്);
ഭൂട്ടാൻ vs സൗദി അറേബ്യ (UDST ക്രിക്കറ്റ് ഗ്രൗണ്ട്)

നവംബർ 23: ബഹ്റൈൻ vs ഭൂട്ടാൻ (വെസ്റ്റ് എൻഡ് പാർക്ക്); തായ്‌ലൻഡ് vs UAE (UDST ക്രിക്കറ്റ് ഗ്രൗണ്ട്); ഖത്തർ vs കംബോഡിയ (UDST ക്രിക്കറ്റ് ഗ്രൗണ്ട്)

നവംബർ 25: ഖത്തർ vs ബഹ്റൈൻ (വെസ്റ്റ് എൻഡ് പാർക്ക്); കംബോഡിയ vs സൗദി അറേബ്യ (UDST ക്രിക്കറ്റ് ഗ്രൗണ്ട്); ഭൂട്ടാൻ vs തായ്‌ലൻഡ് (വെസ്റ്റ് എൻഡ് പാർക്ക്)

നവംബർ 26: സൗദി അറേബ്യ vs തായ്‌ലൻഡ് (വെസ്റ്റ് എൻഡ് പാർക്ക്); ബഹ്‌റൈൻ vs കംബോഡിയ (UDST ക്രിക്കറ്റ് ഗ്രൗണ്ട്); ഖത്തർ vs UAE (വെസ്റ്റ് എൻഡ് പാർക്ക്)

നവംബർ 28: ഭൂട്ടാൻ vs കംബോഡിയ (വെസ്റ്റ് എൻഡ് പാർക്ക്); ഖത്തർ vs സൗദി അറേബ്യ (UDST ക്രിക്കറ്റ് ഗ്രൗണ്ട്); ബഹ്‌റൈൻ vs UAE (UDST ക്രിക്കറ്റ് ഗ്രൗണ്ട്).

Exit mobile version