തുടർച്ചയായ ഖുറാൻ കത്തിക്കൽ; സ്വീഡൻ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ

അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ ആവർത്തിച്ച് അപലപിച്ചിട്ടും മതപരമായ വിദ്വേഷം പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിലും വിശുദ്ധ ഖുർആൻ കത്തിക്കാൻ ആവർത്തിച്ചുള്ള അനുമതിയിലും സ്വീഡന്റെ നയങ്ങൾക്കെതിരെ ഖത്തർ ഭരണകൂടം കടുത്ത അതൃപ്തിയും അപലപനവും രേഖപ്പെടുത്തി.

ഖുർആനും ഇസ്‌ലാമും ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീഡൻ അംബാസഡർ ഗൗതം ഭട്ടാചാര്യയെ വിളിച്ചുവരുത്തി ഔദ്യോഗിക വിസമ്മതപത്രം കൈമാറുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഖുർആനിനെതിരായ തുടർച്ചയായ ആക്രമണങ്ങൾ അനുവദിക്കുന്നത് വിദ്വേഷവും അക്രമവും ആളിക്കത്തിക്കുമെന്നും സമാധാനപരമായ സഹവർത്തിത്വത്തിന് ഭീഷണിയാകുമെന്നും ആക്ഷേപകരമായ ഇരട്ടത്താപ്പ് വെളിപ്പെടുത്തുകയാണ് ഇതെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾക്ക് ഖത്തറിന്റെ പൂർണ പിന്തുണയും സമാധാനത്തിന്റെയും സുരക്ഷയുടെയും തത്വങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version