സൂഖ് വാഖിഫ് ഈത്തപ്പഴ മേള നാളെ മുതൽ

90 ലധികം ഫാമുകൾ പങ്കെടുക്കുന്ന സൂഖ് വാഖിഫ് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ നാളെ ജൂലൈ 27 ന് ആരംഭിക്കും. ആഗസ്റ്റ് 5 വരെയാണ് മേള.

രാജ്യത്തെ ഈത്തപ്പഴ ഉൽപ്പാദന സീസണോട് അനുബന്ധിച്ച് ഈന്തപ്പഴം ഉൾപ്പെടെ എല്ലാ ദേശീയ ഉൽപന്നങ്ങളുടെയും പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക, ഈന്തപ്പനകൾ ഉൾപ്പെടെയുള്ള കാർഷിക മേഖല വികസിപ്പിക്കുക, ഫാം ഉടമകളെയും ഈന്തപ്പന കൃഷിയിൽ താൽപ്പര്യമുള്ളവരെയും പിന്തുണയ്‌ക്കുക, രാജ്യത്തെ ഈന്തപ്പഴങ്ങളുടെ ഇനങ്ങൾ നവീകരിക്കുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമാണിത്.

സൂഖ് വാഖിഫിലെ ആഘോഷങ്ങളുടെ സംഘാടക സമിതിയാണ് ഫെസ്റ്റിവലിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലം ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടും കൂടി ഒരുക്കിയതെന്ന് ഫെസ്റ്റിവലിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു. അൽ അഹമ്മദ് സ്ക്വയറിൽ ഫെസ്റ്റിവലിനായി പന്തൽ ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:30 വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 10:00 വരെയും ടെന്റ് പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

സൂഖ് വാഖിഫിലെ സംഘാടക സമിതി ആദ്യമായി ഈ എഡിഷനിലെ മികച്ച പ്രാദേശിക ഈന്തപ്പഴങ്ങൾക്കായുള്ള മത്സരം ആരംഭിച്ചതായും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഫാമുകൾക്കും കമ്പനികൾക്കും ക്യാഷ് പ്രൈസുകൾ നൽകുമെന്നും അൽ സുവൈദി വിശദീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version