അമേരിക്കൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ, Snap Inc. ഈ വർഷം ഖത്തറിൽ ഓഫീസ് തുറക്കും. കമ്പനിയുടെ സാങ്കേതിക സാധ്യതകൾ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുമാണ് ദോഹ ഓഫീസ് ലക്ഷ്യമിടുന്നത്.
GCC കമ്മ്യൂണിറ്റികൾക്കുള്ളിൽ Snapchat സോഷ്യൽ മീഡിയ പോർട്ടൽ “വളരെ ജനപ്രിയമാണ്” എന്നും ഉപയോഗവും ഇടപഴകലും അതിൻ്റെ ഉച്ചസ്ഥായിയിലാണെന്നും ഇതാണ് ഖത്തർ ആസ്ഥാനമായുള്ള നീക്കത്തിലേക്ക് നയിച്ചത് എന്നും Snap Inc-ലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (MENA) മേഖലയുടെ ജനറൽ മാനേജരും വൈസ് പ്രസിഡൻ്റുമായ ഹുസൈൻ ഫ്രീജെ. അഭിപ്രായപ്പെട്ടു.
2022-ൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസും (GCO) Snap Inc. യും തമ്മിൽ രാജ്യത്ത് അതിൻ്റെ പ്രവർത്തനങ്ങളും സാന്നിധ്യവും വിപുലീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചിരുന്നു. സ്ഥാപനത്തിന് ഖത്തറിൽ പ്രാദേശിക സാന്നിധ്യമുണ്ടെങ്കിലും, 2024-ൽ Msheireb ഡൗൺടൗണിൽ Snapchat ൻ്റെ പുതിയ ഓഫീസ് സ്ഥാപിക്കുമെന്ന് Freijh പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD