മാൾ ഓഫ് ഖത്തറിൽ പുക; ആളുകളെ ഒഴിപ്പിച്ചു

മാൾ ഓഫ് ഖത്തറിലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയ്ക്കുള്ളിൽ പുക ഉയരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാളിലെ ജനങ്ങളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു. പുക ഉയരാനിടയായ കാരണമെന്താണെന്ന് വ്യക്തമല്ല. മുൻകരുതൽ എന്ന നിലയിലാണ് ഒഴിപ്പിക്കൽ നടപടി.

സുരക്ഷാ നടപടിക്രമങ്ങളുടെയും മുൻകരുതലുകളും ഉറപ്പുവരുത്താനായി സിവിൽ ഡിഫൻസ് മാളിൽ നിന്ന് ആളുകളെയും ഷോപ്പർമാരെയും ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. സംഭവത്തിൽ അപകടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Exit mobile version