ഖത്തറിലെ ഉയർന്ന ജീവിതച്ചെലവ് ചർച്ച ചെയ്ത് ഷൂറ കൗൺസിൽ

വിലക്കയറ്റം, ഉയർന്ന ജീവിതച്ചെലവ്, സമൂഹത്തിലെ വർധിച്ച സാമ്പത്തിക ബാധ്യതകൾ എന്നിവ ചർച്ച ചെയ്ത് ശൂറ കൗൺസിലിന്റെ സാമ്പത്തിക കാര്യ സമിതി. സാമ്പത്തിക രംഗത്തെ വിദഗ്ധരായ നിരവധി ഉദ്യോഗസ്ഥരും അക്കഡമിഷ്യൻസും ചർച്ചയിൽ പങ്കെടുത്തു.

സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ കമ്മിറ്റി ചെയർമാൻ  മുഹമ്മദ് ബിൻ യൂസഫ് അൽ മന യോഗത്തിന് നേതൃത്വം നൽകി.

യോഗത്തിൽ, ഈ പ്രശ്നത്തെക്കുറിച്ചും അത് പരിഹരിക്കാനുള്ള വഴികളെക്കുറിച്ചും വിദഗ്ധരായ അതിഥികളുടെ അഭിപ്രായങ്ങൾ കമ്മിറ്റി സർവേ ചെയ്തു. 

വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും പരിഹാര നിർദ്ദേശങ്ങളും അടുത്ത യോഗത്തിൽ പൂർത്തിയാക്കുമെന്ന് കമ്മറ്റി അറിയിച്ചു.

Exit mobile version