ഷോപ്പ് ഖത്തർ: ആദ്യ നറുക്കെടുപ്പിൽ മലയാളിയുൾപ്പടെ ഏഴ് ഭാഗ്യശാലികൾ

ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തർ 2024 ലെ ആദ്യ റാഫിൾ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ ഏഴ് ഭാഗ്യശാലികൾ സമ്മാനാർഹരായി.

വെള്ളിയാഴ്ച മാൾ ഓഫ് ഖത്തറിലാണ് നറുക്കെടുപ്പ് നടന്നത്. ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ നടക്കുന്ന നാല് റാഫിൾ നറുക്കെടുപ്പുകളിൽ ആദ്യത്തേതാണ് ഇത്.  

ആദ്യ റാഫിൾ നറുക്കെടുപ്പിലെ ഏഴ് ഭാഗ്യശാലികൾ: മെഗാ സമ്മാനം ലാൻഡ്റോവർ ഡിഫൻഡർ റിതിക വില്യംസ് നേടി; QR50,000 മാലെക് മുഹമ്മദിനാണ്;  നൂർ അൽമുസ്ലെ, മറിയം അൽമണ്ണായി എന്നിവർക്ക് 20,000 റിയാൽ ലഭിച്ചു. റോള അബുഷാഹിൻ, അഫ്സൽ എടത്തിൽ, നൂർ അൽമുസ്ലെ എന്നിവർക്ക് 10,000 റിയാൽ വീതം ലഭിച്ചു.

വരാനിരിക്കുന്ന മൂന്ന് നറുക്കെടുപ്പുകൾ ജനുവരി 12-ന് മഷൈറബ് ഗാലേറിയയിലും ജനുവരി 19-ന് പ്ലേസ് വെൻഡോമിലും ജനുവരി 27-ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലും നടക്കും.

ചെലവഴിക്കുന്ന ഓരോ QR200-നും, ഷോപ്പർമാർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ട്. കൂടാതെ, സന്ദർശകർക്ക് ഇൻവോയ്‌സുകൾ റിഡീം ചെയ്യാനും വൗച്ചറുകൾ നേടാനും കഴിയുന്ന റിഡംപ്ഷൻ ബൂത്തുകൾ 13 മാളുകളിലും ഷോപ്പിംഗ് ഡിസ്ട്രിക്ടുകളിലുമുണ്ട്.

നാല് ഭാഗ്യശാലികൾക്ക് QR50,000 വീതവും എട്ട് വിജയികൾക്ക് QR20,000 വീതവും 12 വിജയികൾ QR10,000 വീതവുമാണ് സമ്മാനങ്ങൾ.

ജനുവരി 27 വരെയാണ്  ഈ വർഷത്തെ ഷോപ്പ് ഖത്തർ. രാജ്യത്തെ ഏറ്റവും പ്രശസ്തമായ 13 ഷോപ്പിംഗ് മാളുകളുടെയും ഷോപ്പിംഗ് ജില്ലകളും മേളയിൽ പങ്കാളികളാകുന്നു – പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക്ക് മാൾ, തവാർ മാൾ, അൽ ഹസ്ം മാൾ, Msheireb Galleria, Gulf Mall, Al Khor Mall, Lagoona Mall, UDC, The Pearl-Qatar എന്നിവയാണ് ഇവ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version