രാജ്യത്തേക്ക് ഷാബൂ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. ഖത്തറിലേക്ക് വരുന്ന യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കള്ളക്കടത്ത് വസ്തു കണ്ടെത്തിയത്. പിടികൂടിയ വസ്തുവിന്റെ ആകെ ഭാരം 4.26 കിലോഗ്രാം ആയിരുന്നു.
“പാവപ്പെട്ടവന്റെ കൊക്കൈൻ” എന്നറിയപ്പെടുന്ന ഷാബൂ വെള്ള നിറത്തിലുള്ള മണമില്ലാത്ത ക്രിസ്റ്റലോ അതിന്റെ പൊടിയോ ആണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മാരിടൈം കസ്റ്റംസ് വകുപ്പ് വളങ്ങളുടെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള നിരോധിത പുകയില പിടിച്ചെടുത്തിരുന്നു. 4,639 കിലോഗ്രാമാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ ഉൾപ്പെടെ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയാനുള്ള പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ട്.