ജൂണ് 18 മുതൽ ഖത്തറിൽ രണ്ടാം ഘട്ട കൊവിഡ് നിയന്ത്രണ-ഇളവുകൾ. അറിയാം വിശദമായി.

ദോഹ: ഖത്തറിൽ രണ്ടാം ഘട്ട കോവിഡ് പ്രോട്ടോക്കോൾ ഇളവുകൾക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ജൂണ് 18 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ട ഇളവുകളും തീരുമാനങ്ങളും ഇവയാണ്:

  1. ഗവണ്മെന്റ് മേഖലയിൽ സ്ഥാപനങ്ങളിൽ 80% വരെ ജീവനക്കാരെ അനുവദിക്കും.
  2. പ്രൈവറ്റ് മേഖലയിലും 80% വരെ ജീവനക്കാരെ പ്രവേശിപ്പിക്കാം.
  3. ജോലി സ്ഥലത്തുള്ള മീറ്റിങ്ങുകളിൽ 15 പേരെ വരെ മാത്രം. ഓർക്കുക അതിൽ 10 പേർ എങ്കിലും വാക്സീൻ 2 ഡോസും സ്വീകരിച്ചവർ ആയിരിക്കണം.
  4. പൊതു സ്വകാര്യ മേഖലകളിലെ വാക്സീൻ എടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും തുടർച്ചയായ കോവിഡ് ടെസ്റ്റുകൾക്ക് വിധേയമാകണം.
  5. ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അല്ലാത്ത എല്ലാ സമയത്തും പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചിരിക്കണം. മാസ്കിൽ ഒരു ഇളവുമില്ല.
  6. ഇഹ്തിരോസ് ആപ്പ് ഉപയോഗം പതിവ് പോലെ തുടരുക.
  7. മസ്ജിദുകൾ തുറക്കും. പക്ഷെ ശുചീകരണ, ശൗചാലയ സംവിധാനങ്ങൾ അടഞ്ഞു തന്നെ കിടക്കണം. 
  8. വാക്സിനെടുത്ത 10 പേരിൽ കൂടുതൽ അടഞ്ഞ ഇടങ്ങളിൽ കൂട്ടം ചേരരുത്. വാക്‌സിൻ എടുത്ത 20 പേരിൽ കൂടുതൽ തുറന്ന ഇടങ്ങളിൽ കൂട്ടം ചേരരുത്. വാക്സീൻ എടുക്കാത്തവരിൽ ഇത് യഥാക്രമം 5 ഉം 10 ഉം പേരാണ്. 
  9. 75% പേർ വാക്സീൻ എടുത്തവർ ആണെങ്കിൽ മാത്രം വിവാഹ ചടങുകൾ 40 പേരെ വരെ പങ്കെടുപ്പിച്ച് നടത്താം. അതായത് 40 പേർ പങ്കെടുക്കുന്നെങ്കിൽ 30 പേർ എങ്കിലും 2 ഡോസ് വാക്സീൻ എടുത്തവർ ആയിരിക്കണം.
  10. ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബത്തിനോ അല്ലെങ്കിൽ പരമാവധി 10 പേർക്ക് വരെയോ ബീച്ചിലും പാർക്കിലും എല്ലാം പോകാം. അതേ സമയം കളിസ്ഥലങ്ങളും വ്യായാമ കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. ബീച്ചിൽ പരമാവധി ശേഷിയുടെ ശതമാനം 30 ൽ നിന്ന് 40 ലേക്ക് ഉയർത്തിയിട്ടുണ്ട്.
  11. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രം. ഒരു വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് ബാധകമല്ല. 
  12. ബസ്സിൽ 50% വരെ ആളെ കയറ്റാം.
  13. മെട്രോ അടങ്ങുന്ന പൊതുഗതാഗത്തിൽ 30% കപ്പാസിറ്റി തുടരും. സ്മോക്കിംഗ് ഏരിയ അടഞ്ഞു കിടക്കും. ഭക്ഷ്യ നിരോധനം തുടരും.
  14. ജീവനക്കാർ വാക്സിനേറ്റഡ് ആണെങ്കിൽ ഡ്രൈവിംഗ് സ്‌കൂളുകൾ 30% കപ്പാസിറ്റിയിൽ പ്രവർത്തിക്കാം.
  15. 30% ഒക്യൂപൻസിയിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം പ്രവേശനം. 75% കാണികൾ എങ്കിലും വാക്സീൻ എടുത്തവർ ആയിരിക്കണം.
  16. സ്വകാര്യ വിദ്യാഭ്യാസ/ട്രെയിനിംഗ് സ്ഥാപനങ്ങൾ 30% ശേഷിയിൽ പ്രവർത്തിക്കുന്നത് തുടരും. ജീവനക്കാർക്ക് വാക്സീൻ നിർബന്ധം.
  17. നഴ്‌സറി, ചൈൽഡ് കെയർ സെന്ററുകളുടെ കാര്യവും സമാനം.
  18. മ്യുസിയങ്ങളിലും ലൈബ്രറികളിലും അനുവദനീയ പരിധി 50% ലേക്ക് ഉയർത്തിയിട്ടുണ്ട്.
  19. ഭിന്നശേഷി കേന്ദ്രങ്ങളിൽ 5 വിദ്യാർത്ഥികളെ വരെയും അവർക്ക് ഒരു അധ്യാപകൻ വരെയും എന്ന രീതി തുടരും.
  20. പ്രൊഫഷണൽ പരിശീലന കേന്ദ്രങ്ങൾക്ക് പ്രവർത്തന അനുമതിയുണ്ട്. അമച്വർ പരിശീലന കേന്ദ്രങ്ങളിൽ വാക്സീൻ എടുത്ത 20 പേരെ ഔട്ട്ഡോറിലും 10 പേരെ ഇൻഡോറിലും അനുവദിക്കും.
  21. ആരോഗ്യ വകുപ്പിൻറെ അനുമതി ഉള്ള ദേശീയ, അന്തർദേശീയ കായിക ടൂർണമെന്റുകളിൽ ഇൻഡോർ മത്സരങ്ങൾക്ക് 20% ഉം, ഔട്ട്ഡോർ മത്സരങ്ങൾക്ക് 30% വും കാണികളെ അനുവദിക്കുന്നത് തുടരും. ഓർക്കുക കാണികളിൽ 75 ശതമാനവും വാക്സീൻ മുഴുവൻ ഡോസ് ലഭിച്ചവർ ആയിരിക്കണം.
  22. പ്രത്യേക അനുമതിയോടെ എക്‌സിബിഷനുകളും ഫെയറുകളും സമ്മേളനങ്ങളും 30% കപ്പാസിറ്റിയിൽ അനുവദിക്കും.
  23. ഷോപ്പിംഗ് സെന്ററുകളുടെ അനുവദനീയ ശേഷി 50 ശതമാനത്തിലേക്ക് കൂട്ടി. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഇനി അനുവദിക്കും എന്നതാണ് പ്രധാന മാറ്റം. ഒപ്പം ഇവിടങ്ങളിലെ ഭക്ഷ്യശാലകൾക്കും തുറക്കാൻ അനുമതി. ഓർക്കുക ഇവയ്ക്ക് പരിധി 30% ആണ്. പ്രെയർ ഹാളുകളും ടോയ്‌ലറ്റുകളും തുറക്കാം.
  24. ഔട്ട്ഡോർ ഭക്ഷണശാലകളിൽ ക്ളീൻ ഖത്തർ സർട്ടിഫിക്കറ്റ് ഉള്ളവയിൽ 50 ശതമാനം വരെയും അല്ലാത്തവയിൽ 30% വരെയും ആളുകളെ പ്രവേശിപ്പിക്കാം. ഇൻഡോർ ഭക്ഷ്യശാലകളിൽ ഇത് യഥാക്രമം 30, 15 ശതമാനം ആണ്. വാക്സീൻ എടുത്ത ഉപഭോക്താക്കളെ ഇൻഡോറിൽ അനുവദിക്കണം.
  25. വാടക വള്ളങ്ങളും ബോട്ടുകളും ശേഷിയുടെ 50% വരെയോ അല്ലെങ്കിൽ പരമാവധി 15 പേരെ വരെയോ പ്രവേശിപ്പിക്കാം. അതിൽ വാക്സീൻ എടുക്കാത്ത 3 പേരെ വരെ അനുവദിക്കും.
  26. പോപ്പുലർ മാർക്കറ്റുകൾക് 50% വരെ ശേഷിയിൽ പ്രവർത്തിക്കാം. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് നോ എൻട്രി.
  27. ഹോൾസെയിൽ മാർക്കറ്റുകൾക്കും അതേ വ്യവസ്ഥ തന്നെ.
  28. ബാർബർ ഷോപ്പുകളിൽ 30% തുടരും. ജീവനക്കാർക്കും കസ്റ്റമേഴ്സിനും വാക്സീൻ നിർബന്ധം.
  29. അമ്യൂസ്മെന്റ് പാർക്കുകൾ അടക്കമുള്ള വിനോദ കേന്ദ്രങ്ങളിൽ ഔട്ട്ഡോർ ഇടങ്ങളിൽ 30 ശതമാനവും ഇൻഡോർ ഇടങ്ങളിൽ 20%-വും പ്രവേശനം തുടരും. 75 ശതമാനം കസ്റ്റമേഴ്‌സ് വാക്സീൻ എടുത്തവർ ആയിരിക്കണം.
  30. ജിമ്മുകൾ, ഹെൽത്ത് ക്ലബുകൾ, ടർക്കിഷ് ബാത്ത്, ജക്കൂസികളിൽ എല്ലാം അനുവദിക്കുന്ന പരിധി 40% ആക്കിയിട്ടുണ്ട്. മുഴുവൻ ജീവനക്കാരും ഉപഭോക്താക്കളും വാക്സീൻ എടുത്തിരിക്കണം.
  31. സ്വിമ്മിംഗ് പൂളുകളിലും വാട്ടർ പാർക്കുകളിലും ഔട്ട്ഡോറിൽ 40 ശതമാനം വരെയും ഇൻഡോറിൽ 20% വരെയും വാക്സീൻ മുഴുവൻ ഡോസ് എടുത്ത ആളുകളെ അനുവദിക്കും. 
  32. മെഡിക്കൽ കേന്ദ്രങ്ങളിൽ ശേഷിയുടെ 80% പ്രവേശനം.
  33. ക്ളീനിംഗ് ആന്റ് ഹോസ്പിറ്റാലിറ്റി സർവീസുകൾക്ക് വാക്സീൻ എടുത്ത വർക്കേഴ്‌സിനെ വച്ച് വീടുകളിലും 50% ൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വർക്കിംഗ് അവേഴ്‌സിലും സർവീസ് നൽകാം.
Exit mobile version