ഹജ്ജ് സീസണിന് സമാപ്തി; ഉംറ വിസകൾ അനുവദിച്ചു തുടങ്ങി സൗദി അറേബ്യ

ഹജ്ജ് സീസൺ അവസാനിച്ചതോടെ ഉംറക്കായി പുതിയ വിസകൾ അനുവദിക്കാൻ ആരംഭിച്ച് സൗദി അറേബ്യ. നുസുക് ആപ്പ് വഴി ലഭ്യമായ സ്ലോട്ടുകളിലെ പെർമിറ്റെടുത്ത് എല്ലാവർക്കും ഉംറക്കായി മക്കയിലേക്ക് വരാം. കൂടാതെ മദീനയിലെ റൗളാ ശരീഫ് സന്ദർശനത്തിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ലഭ്യമാവുന്ന ഇ-വിസയുടെ കാലാവധി 30 ൽ നിന്ന് 90 ദിവസമായി ഉയർത്തിയിട്ടുണ്ട്.

സൗദിയിലുളളവർ ശനിയാഴ്ച മുതൽ തന്നെ ഉംറക്കായി മക്കയിൽ എത്തി തുടങ്ങി. അതേസമയം, ഹജ്ജ് തീർത്ഥാടകർ ഇപ്പോഴും മക്കയിൽ ഉള്ളതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ തോതിൽ മാത്രമേ നിലവിൽ ഉംറ തീർത്ഥാടകരെ അനുവദിക്കുന്നുള്ളൂ. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, ഹജ്ജ് സമയത്ത് സൂര്യാഘാതം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചില രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ വിസകൾ താത്കാലികമായി സസ്പെൻഡ് ചെയ്തു.

വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പോക്കുവരവുകൾ സുരക്ഷിതമാക്കാൻ കര, കടൽ, എയർ പോർട്ടുകളിൽ എഐ ഉൾപ്പെടെയുള്ള അതിസാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version