ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഇന്ന് (2024 ജൂൺ 11 ചൊവ്വാഴ്ച) വൈകുന്നേരം 7 മണി മുതൽ സംഘടിപ്പിക്കുന്ന “സേഫ് ഡ്രൈവിംഗ്” എന്ന ബോധവൽക്കരണ വെബിനാറിൽ പങ്കെടുക്കാൻ ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ക്ഷണിച്ചു.
WebEx ആപ്ലിക്കേഷൻ വഴി ഓണ്ലൈനായാണ് വെബിനാർ നടക്കുക.
മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ച വിവിധ ട്രാഫിക് അപ്‌ഡേറ്റുകൾ, പിഴ അടവ്, ഓട്ടോമേറ്റഡ് ട്രാഫിക് ക്യാമറകൾ, 25-ൽ കൂടുതൽ സീറ്റുകളുള്ള ബസ്സുകൾക്കും ട്രക്കുകൾക്കും ചില റോഡുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബിനാർ ഉൾക്കൊള്ളുന്നു.
വെബിനാറിൻ്റെ അവസാനം, ചോദ്യോത്തര സെഷൻ ഉണ്ടായിരിക്കും. അതിൽ ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
വെബിനാർ ഇംഗ്ലീഷിൽ ആയിരിക്കും. ക്ഷണം എല്ലാവർക്കും ലഭ്യമാണ്. താൽപ്പര്യമുള്ള ആർക്കും വെബിനാറിൽ പങ്കെടുക്കാം.
WebEx ആപ്ലിക്കേഷൻ ലിങ്ക് വഴി വെർച്വലായി വെബിനാറിൽ പങ്കെടുക്കാം. മീറ്റിംഗ് നമ്പർ: *2390 832 5640* പാസ്‌വേഡ്: *12345*
വെബിനാറിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന്, ദയവായി ഈ WhatsApp-ലെ ഗ്രൂപ്പിൽ ചേരുക: https://chat.whatsapp.com/C8FSUMzgImeHl2sgnt0pjc
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5