ഖത്തറിലെ ഏറ്റവും ശുചിത്വമുള്ള ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ട് ഓറിക്‌സ് എയർപോർട്ട് ഹോട്ടൽ

ഹൗട്ട് ഗ്രാൻഡിയോർ ഹോട്ടൽ അവാർഡ്‌സ് 2024ൽ ഓറിക്‌സ് എയർപോർട്ട് ഹോട്ടലിനെ “ഖത്തറിലെ ഏറ്റവും ശുചിത്വമുള്ള ഹോട്ടൽ” ആയി തിരഞ്ഞെടുത്തതായി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (DOH) അറിയിച്ചു. മികച്ച ആതിഥ്യം നൽകാനുള്ള ഹോട്ടലിൻ്റെ പ്രതിബദ്ധത ഈ അവാർഡിലൂടെ വ്യക്തമാകുന്നു.

മികച്ച ഫിറ്റ്നസ് സ്‌പാ (ഗ്ലോബൽ), മികച്ച ഇൻ്റീരിയർ ഡിസൈൻ (ഗ്ലോബൽ), മിഡിൽ ഈസ്റ്റിലെ മികച്ച സ്‌പാ ഡെസ്റ്റിനേഷൻ, മിഡിൽ ഈസ്റ്റിലെ മികച്ച സ്‌പാ ടീം എന്നിവയ്ക്കുള്ള അവാർഡുകളും ഹോട്ടലിൻ്റെ വൈറ്റാലിറ്റി വെൽബീയിംഗ് ആൻഡ് ഫിറ്റ്നസ് സെൻ്ററിന് ലഭിച്ചു.

ലോകമെമ്പാടുമുള്ള മികച്ച ഹോസ്‌പിറ്റാലിറ്റി അനുഭവങ്ങളെ അംഗീകരിക്കുന്നതിന്റെ പേരിലാണ് ഹൗട്ട് ഗ്രാൻഡിയർ ഹോട്ടൽ അവാർഡുകൾ അറിയപ്പെടുന്നത്. സഞ്ചാരികൾക്ക് ആഡംബരവും സുഖപ്രദവുമായ താമസങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഒറിക്സ് എയർപോർട്ട് ഹോട്ടലിൻ്റെ പ്രതിബദ്ധതയെ ഈ അവാർഡുകൾ കാണിക്കുന്നു.

“ഈ അവാർഡുകൾ ഞങ്ങളുടെ ടീമിൻ്റെ കഠിനാധ്വാനത്തെ ആഘോഷിക്കുന്നു. ഈ അംഗീകാരത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു, യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്‌ടിച്ച് ആതിഥ്യമര്യാദയിൽ മികവ് പുലർത്തുന്നത് തുടരും.” പ്രസിഡൻ്റും സ്ഥാപകനുമായ മരിനിക് ഡി വെറ്റ് പറഞ്ഞു.

Exit mobile version