റോഷാക്ക് ഫാൻ ഷോ ഇന്ന് ഐൻ ഖാലിദ് നോവോ സിനിമാസിൽ

ദോഹ: ഖത്തറിൽ അപൂർവമായി ഒരു മലയാള സിനിമക്ക് ഫാൻ ഷോ. ഐൻ ഖാലിദ് നോവോ സിനിമാസിലാണ് മമ്മൂട്ടി ചിത്രം റോഷാക്കിന് രാവിലെ 8 മണിക്ക് സ്‌പെഷ്യൽ മോണിംഗ് ഷോ സംഘടിപ്പിക്കുന്നത്.

ഖത്തർ ആസ്ഥാനമായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന് ട്രൂത്ത് ഗ്ലോബൽ, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഖത്തർ, റേഡിയോ മലയാളം 98.6 തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് ഫാൻ ഷോ.

സിനിമയിൽ അഭിനയിച്ച കോട്ടയം നസീർ ഉൾപ്പെടെയുള്ള താരങ്ങളും ഷോയിൽ പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് ലുലു മാളിലുള്ള ഷോയിലും താരം പങ്കെടുക്കും. നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി നിർമിക്കുന്ന ത്രില്ലർ ചിത്രം ലോകവ്യാപകമായി ഇന്നാണ് റിലീസ്.

Exit mobile version