ദോഹ: ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, കോട്ടയം (ആർഐടി) അലുംനി അസോസിയേഷൻ ഖത്തറിന്റെ
ആഭിമുഖ്യത്തിൽ ‘പൊന്നോണം 2022’ എന്ന പേരിൽ പരമ്പരാഗത തനിമയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി യുടെ പേരിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർഐടി) ഗവൺമെന്റിന്റെ പൂർണ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാണ്. 1991 ൽ ആരംഭിച്ച
ഈ സ്ഥാപനം ഇപ്പോൾ കേരളത്തിലെ മുൻനിര സാങ്കേതിക ബിരുദ ഗവേഷണ സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുന്നു.
ആർഐടി അലുംനി അസോസിയേഷൻ 2004-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ-ഗവേഷണ മേഖലയിൽ ശക്തമായ സാനിധ്യമായി വിവിധ ഇടങ്ങളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഈ കൂട്ടായ്മ.
നിലവിൽ ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രസ്തുത കോളേജിലെ പരിചയസമ്പന്നരായ എൻജിനീയർമാരുടെ കൂട്ടായ്മ ആണ്
RIT Alumni Association Qatar (RITAAQ).
പരിപാടിയിൽ അലുംനി ചെയർമാൻ ഷെഫിൻ ഷഹാബ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിർ
ചടങ്ങിൽ സ്വാഗതവും ട്രഷറർ റിഷാദ് പയപ്പറ്റ നന്ദിയും പറഞ്ഞു. പാർസൽ എക്‌സ്‌പ്രസ് കാർഗോ, ഇലക്‌ത ഖത്തർ എന്നീ പ്രമുഖ കമ്പനികൾ പ്രാധാന സ്പോണ്സർമാരായ പരിപാടികളിൽ
തിരുവാതിരകളി, ഉറിയടി, വടംവലി തുടങ്ങിയ ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി.
കൂടാതെ ഖത്തറിലെ പ്രമുഖ ബാൻഡ് ആയ പൊലിഫോണിക് അവതരിപ്പിച്ച സംഗീത സന്ധ്യയും ഉണ്ടായിരുന്നു.
RITAAQ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് 55”, 50” UHD സ്മാർട്ട് ടിവിയുടെ സർപ്രൈസ് സമ്മാനങ്ങളും നൽകുകയുണ്ടായി.