ആക്‌സിലറേഷൻ സിസ്റ്റത്തിനായുള്ള നിയമങ്ങളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആക്‌സിലറേഷൻ സിസ്റ്റത്തിനായുള്ള നിയമങ്ങളിൽ മാറ്റം വരുത്തി, ഇത് മികച്ച വിദ്യാർത്ഥികൾക്ക് ചില മാനദണ്ഡങ്ങൾ പാലിച്ചാൽ ഗ്രേഡുകൾ ഒഴിവാക്കി ഉയർന്ന ഗ്രേഡുകളിലേക്ക് മാറാൻ അനുവദിക്കുന്നു.

ഇപ്പോൾ, ആദ്യ റൗണ്ട് പരീക്ഷ പാസാകുന്ന ഏത് രാജ്യത്തിലെയും വിദ്യാർത്ഥികൾക്ക് അതേ അക്കാദമിക്ക് വർഷത്തിലെ രണ്ടാം റൗണ്ടിൽ ആക്‌സിലറേഷൻ പരീക്ഷ എഴുതാം. ആക്‌സിലറേഷനായി അനുവദിച്ചിരിക്കുന്ന ഗ്രേഡുകൾ ഒരു അംഗീകൃത ഷെഡ്യൂളിനെ പിന്തുടരുന്നതാണ്.

പരീക്ഷയ്ക്ക് അപേക്ഷിക്കാനും വിജയിക്കാനുമുള്ള ആവശ്യമായ ശതമാനങ്ങളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഡേ സ്‌കൂൾ വിദ്യാർത്ഥികൾ, അഡൾട്ട് എഡ്യൂക്കേഷൻ വിദ്യാർഥികൾ, ഹോം എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ എന്നിവർക്ക് ഈ മാനദണ്ഡങ്ങൾ വ്യത്യസ്ഥമാണ്, കൂടാതെ ഖത്തറി, ഖത്തറി ഇതര വിദ്യാർത്ഥികൾക്കിടയിലും വ്യത്യാസമുണ്ട്.

ആക്സിലറേഷൻ സിസ്റ്റം ടെസ്റ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രമോഷൻ നിയമങ്ങൾ ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, സപ്പോർട്ട് വിഭാഗത്തിലെ (മൂന്നാം ലെവൽ) വിദ്യാർത്ഥികൾക്ക് സിസ്റ്റത്തിന് അർഹതയില്ല.

അംഗീകൃത ഷെഡ്യൂൾ അനുസരിച്ച്, ഓരോ അക്കാദമിക് ഘട്ടത്തിലും ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആക്സിലറേഷൻ ടെസ്റ്റിന് അപേക്ഷിക്കാൻ കഴിയൂ. മന്ത്രാലയത്തിലെ വിദ്യാർത്ഥി മൂല്യനിർണ്ണയ വകുപ്പിൽ നിന്നും വിദ്യാഭ്യാസ ഗൈഡൻസ് വകുപ്പിൽ നിന്നുമുള്ള ഒരു കേന്ദ്ര സംഘം പരീക്ഷാ ചോദ്യങ്ങൾ തയ്യാറാക്കും. ആക്സിലറേഷൻ ടെസ്റ്റുകൾക്കുള്ള തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version