ദോഹയിലെ ചില പ്രധാന റെസിഡൻഷ്യൽ ഏരിയകളിലെ അപ്പാർട്ട്മെൻ്റ് വാടക 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 നാലാം പാദത്തിൻ്റെ അവസാനത്തിൽ കുറഞ്ഞിട്ടുണ്ട്.
വൺ ബെഡ്‌റൂം, ടു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റുകളിൽ വാടക കുറഞ്ഞിട്ടുണ്ടെങ്കിലും വൺ ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റുകളുടെ വാടകയിൽ നേരിയ ഇടിവ് മാത്രമാണുണ്ടായിരുന്നത്
പേൾ ഐലൻഡിലെ വൺ ബെഡ്‌റൂം അപ്പാർട്ട്മെന്റുകൾക്ക് വാടക 3.1% കുറഞ്ഞു, ലുസൈലിലെ മറീന ഡിസ്ട്രിക്റ്റിൽ 1.4% ഇടിവാണുണ്ടായിരിക്കുന്നത്, വെസ്റ്റ് ബേ 2024ന്റെ നാലാം പാദത്തിൽ 8 ശതമാനമെന്ന കുത്തനെയുള്ള ഇടിവ് നേരിട്ടു.
എന്നിരുന്നാലും, 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഫോക്‌സ് ഹിൽസിൽ വൺ ബെഡ്‌റൂം അപ്പാർട്ട്മെൻ്റ് വാടകയിൽ 1.5% വർധനയുണ്ടായി.
ടു ബെഡ്‌റൂം അപ്പാർട്ടുമെൻ്റുകൾക്ക്, ഇടിവ് കുത്തനെയാണ്. പേൾ ഐലൻഡിലെ വാടക 8.6%, മറീന ഡിസ്ട്രിക്റ്റ് 4.8%, ഫോക്‌സ് ഹിൽസ് 4.2% കുറഞ്ഞു. അതേസമയം, വെസ്റ്റ് ബേയിൽ വിപരീത പ്രവണത കണ്ടു, വാടക 9.1% വർദ്ധിച്ചു.
2023 നെ അപേക്ഷിച്ച് 2024 ലെ മൂന്നാം പാദത്തിൽ ഖത്തറിലെ ജനസംഖ്യ വർധിച്ചിട്ടുണ്ടെങ്കിലും വാടക ഇടപാടുകൾ കുറയാൻ കാരണം വാടകക്കാർ ഖത്തറിനുള്ളിൽ വേറെ സ്ഥലങ്ങളിലേക്ക് താമസം മാറിയതു കാരണമാകുമെന്ന് സകാൻ ഖത്തർ സിഇഒ അൽ സാലിഹ് പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx