ബാക്ക്‌സ്ട്രീറ്റ്‌ ബോയ്‌സിലെ നിക്ക് കാർട്ടർ ദോഹയിൽ പരിപാടി അവതരിപ്പിക്കും, പ്രവേശനം 18 വയസിനു മുകളിലുള്ളവർക്ക് മാത്രം

പ്രമുഖ മ്യൂസിക്ക് ബാൻഡായ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ അംഗമായ നിക്ക് കാർട്ടർ തൻ്റെ ‘ഹൂ ഐ ആം 2024’ ടൂറുമായി അടുത്ത മാസം ദോഹയിലേക്കെത്തുന്നു.

അമേരിക്കൻ ഗായകനായ നിക്ക് കാർട്ടർ 2025 ഫെബ്രുവരി 20-ന് ദോഹ ഗോൾഫ് ക്ലബ്ബിൽ പരിപാടി അവതരിപ്പിക്കും. വൈകുന്നേരം 6 മണിക്ക് പ്രവേശനം ആരംഭിക്കും.

ഈ കൺസേർട്ടിൽ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിൻ്റെ ക്ലാസിക് ഹിറ്റുകളും നിക്ക് കാർട്ടറിൻ്റെ സോളോ ഗാനങ്ങളും ആരാധകർക്ക് ആസ്വദിക്കാനാകും.

ക്യു-ടിക്കറ്റ്സിൽ ടിക്കറ്റുകൾ ലഭ്യമാണ്. ജനറൽ എന്ററിക്ക് 145 റിയാൽ ആണ് നിരക്ക്, വിഐപി ടിക്കറ്റുകൾ 325 റിയാൽ മുതലാണ് ആരംഭിക്കുന്നത്. 10 പേർക്കുള്ള വിഐപി ഗോൾഡ് ടേബിളിന് 4,750 റിയാൽ നൽകണം.

18 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ കഴിയൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഹു ഐ ആം 2024 ടൂർ 2023 ഒക്ടോബറിൽ കെൻ്റക്കിയിലെ ലെക്‌സിംഗ്ടണിൽ ആരംഭിച്ച് നിരവധി നഗരങ്ങൾ പിന്നിട്ടാണ് ദോഹയിലേക്കെത്തുന്നത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version