ദോഹ: ഖത്തറിലെ പഴയ കറൻസികൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി 2021 ഡിസംബർ 31 വെള്ളിയാഴ്ച വരെ മാത്രം. നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിലും എസ്എംഎസ് സന്ദേശങ്ങളിലുമായി, ബാങ്ക് നോട്ടുകളുടെ പഴയ പതിപ്പ് മാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സമയപരിധി ബാങ്കുകൾ ഉപഭോക്താക്കളെ ഓര്മിപ്പിക്കുന്നുണ്ട്.
ഖത്തർ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, അഹ്ലിബാങ്ക് അതിന്റെ എല്ലാ ശാഖകളിലും എടിഎമ്മുകളിലും 2021 ഡിസംബർ 31 വരെ പഴയ നോട്ടുകൾ സ്വീകരിക്കുന്നത് തുടരുമെന്ന് അഹ്ലിബാങ്ക് ഖത്തർ ട്വിറ്ററിൽ അറിയിച്ചു.
ദോഹ ബാങ്ക് ഒരു എസ്എംഎസ് റിമൈൻഡർ അയച്ചാണ് ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയത്. പഴയ ഖത്തറി ബാങ്ക് നോട്ടുകൾ 2021 ഡിസംബർ 31 വരെ ഏതെങ്കിലും ദോഹ ബാങ്ക് ശാഖയിലോ ക്യാഷ് ഡെപ്പോസിറ്റ് എടിഎമ്മിലോ സ്വീകരിക്കുമെന്ന് ദോഹ ബാങ്ക് ട്വീറ്റിൽ പറഞ്ഞു.
“2021 ഡിസംബർ 31 ആണ് പഴയ കറൻസി നോട്ടുകൾ സ്വീകരിക്കാനുള്ള അവസാന ദിവസം” എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് QIB അതിന്റെ ഉപഭോക്താക്കൾക്ക് SMS സന്ദേശങ്ങൾ അയക്കുന്നുണ്ട്. അൽ ഖലീജി ബാങ്ക് ഈ അറിയിപ്പ് ട്വിറ്റർ പേജിൽ പിൻ ചെയ്‌തിട്ടുണ്ട്.