റമദാനിലെ വാഹനാപകടങ്ങളുടെ പ്രധാനകാരണം ഇതാണ്; മുന്നറിയിപ്പുമായി മന്ത്രാലയം

ഇഫ്താറിന് മുന്നോടിയായി അമിതവേഗതയിൽ വാഹനമോടിക്കുന്നത് റംസാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിലുടനീളം നിരവധി അപകടങ്ങൾക്ക് കാരണമാകുന്ന ഒന്നാണ്.

ഒരു കുടുംബം ഉൾപ്പെടുന്ന കാർ റോഡിലൂടെ അമിതവേഗതയിൽ പായുകയും അതുവഴി അപകടത്തിൽ പെടുകയും ചെയ്യുന്നതിൻ്റെ ഒരു ബോധവൽക്കരണ ഷോട്ട് ഫിലിം പങ്കുവെച്ച് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കി.  വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രിയപ്പെട്ടവരുടെ ജീവൻ സംരക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മന്ത്രാലയം പങ്കിട്ട മറ്റൊരു വീഡിയോയിൽ, കാൽനട അപകടങ്ങൾ തടയുന്നതിന് റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പാലിക്കാൻ ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.

ഇഫ്താർ സമയത്ത് അമിതവേഗത ഒഴിവാക്കാനുള്ള ഏറ്റവും നല്ല പരിഹാരം സമയം നന്നായി പ്ലാൻ ചെയ്യുകയും മുന്നോട്ടുള്ള ദിവസം ആസൂത്രണം ചെയ്യുകയുമാണ് എന്ന് ആഭ്യന്തര മന്ത്രാലയം സേഫ് ഡ്രൈവിംഗ് കാമ്പെയ്‌നുകളിൽ നിരന്തരം ആവശ്യപ്പെടാറുണ്ട്.

അമിത വേഗതയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ കേണൽ ജാബർ മുഹമ്മദ് ഒദൈബ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version