തേനും പഴങ്ങളും; ‘റംനസ് ആൻഡ് ഹണി’ ഫെസ്റ്റിന് തുടക്കമായി

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഇന്ന് മുതൽ ഉമ്മുസലാൽ സെൻട്രൽ മാർക്കറ്റിലെ അൽ മസ്‌റൂവ യാർഡിൽ ‘റംനസ് ആൻഡ് ഹണി’ ഫെസ്റ്റിവൽ ആരംഭിച്ചു. ഫെബ്രുവരി 4 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മേള നടക്കും.

25 പ്രാദേശിക ഫാമുകൾ ഉൾക്കൊള്ളുന്ന 10 ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ മന്ത്രാലയം പൊതുജനങ്ങളെ ക്ഷണിച്ചു. 15 പ്രാദേശിക ഫാമുകൾ റംനസ് (കണർ) പഴങ്ങളും 10 ഫാമുകൾ പ്രകൃതിദത്ത തേൻ ഉൽപ്പന്നങ്ങളും വിൽക്കുന്നു.

പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തരി ഫാമുകളെ പിന്തുണയ്ക്കുന്നതിനും, ഖത്തരി ഫാമുകളിൽ നിന്ന് നേരിട്ടുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളിലേക്ക് ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനുമാണ് ഫെസ്റ്റിവൽ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version