റമദാൻ: 900-ലേറെ നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചു

റമദാനിലേക്ക് നൂറുകണക്കിന് നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) അറിയിച്ചു. പ്രധാന വിൽപ്പന കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച്, ഇന്നലെ മാർച്ച് 12 മുതൽ വിശുദ്ധ മാസാവസാനം വരെ 900-ലധികം ഇനങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാവും.

റമദാൻ മാസത്തിലെ സാധാരണക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. റമദാനിൽ ഒരു കുടുംബത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും കിഴിവുള്ള ഇനങ്ങളിൽ ഉൾപ്പെടുന്നു:

അരി, മൈദ, നൂഡിൽസ്, തൈര്, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, കോൺ ഫ്ലേക്കുകൾ, പൊടിച്ചതും ബാഷ്പീകരിച്ചതുമായ പാൽ, പാചക എണ്ണ, വെണ്ണ, ചീസുകൾ, ജ്യൂസുകൾ, പഞ്ചസാര, കാപ്പി, ഉപ്പ്, ഈന്തപ്പഴം, കുപ്പിവെള്ളം, ടിഷ്യൂ പേപ്പർ, ഡിറ്റർജന്റ് പൗഡർ, പേസ്ട്രികൾ, പയർവർഗ്ഗങ്ങൾ , ശീതീകരിച്ച പച്ചക്കറികൾ, കോഴിയിറച്ചിയും അതിന്റെ ഉൽപ്പന്നങ്ങളും, മുട്ട, ഇറച്ചി ഉൽപ്പന്നങ്ങൾ, തക്കാളി പേസ്റ്റ്, ചായ, നെയ്യ്, യീസ്റ്റ്, വ്യക്തിഗത ശുചിത്വ ഇനങ്ങൾ, ഗാർഹിക ക്ലീനിംഗ് ഏജന്റുകൾ, മാലിന്യ സഞ്ചികൾ, തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.

വിലക്കിഴിവുള്ള ഉപഭോക്തൃ സാധനങ്ങളുടെ പൂർണ്ണമായ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version