ഖത്തറിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത

ഖത്തറിൽ വ്യാഴാഴ്ച (മെയ് 18) മുതൽ അടുത്ത ആഴ്‌ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഇന്ന് ട്വീറ്റ് ചെയ്തു.

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം പ്രകാരം, മെയ് 18 വ്യാഴാഴ്ച മുതൽ അടുത്ത ആഴ്ച ആരംഭം വരെ മേഘങ്ങളുടെ അളവ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വ്യത്യസ്ത തീവ്രതയോടെ മഴയ്ക്ക് സാധ്യതയുണ്ട്.

ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version